Thursday, April 18, 2024
HomeIndiaരാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം; എംഎല്‍എമാരുടെ പിന്തുണ തേടി സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം; എംഎല്‍എമാരുടെ പിന്തുണ തേടി സച്ചിന്‍ പൈലറ്റ്

ല്‍ഹി: അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യാക്ഷനാകുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ തിരക്കിട്ട നീക്കങ്ങളുമായി സച്ചിന്‍ പൈലറ്റ്.

ഗെലോട്ടിന്റെ ഒഴിവില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നു. രാജസ്ഥാന്‍ എംഎല്‍എമാരെ കണ്ട് സച്ചിന്‍ പിന്തുണ തേടി. ഗലോട്ടിന്റെ അടുത്തയാളും നോമിനിയുമായ സ്പീക്കര്‍ സി പി ജോഷിയുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം, അധികാരക്കൊതിയില്ലെന്ന് ഗെലോട്ട് പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാനുള്ള താല്‍പര്യം തെറ്റിദ്ധരിക്കപ്പെട്ടു. ഏത് സ്ഥാനത്തെത്തിയാലും രാജസ്ഥാന്‍ എന്ന ആഗ്രഹമാണ് മനസ്സിലുള്ളത്. എന്നാല്‍ മാധ്യമങ്ങള്‍ അധികാരക്കൊതിയനായി ചിത്രീകരിക്കുന്നുവെന്നും ഗെലോട്ട് പ്രതികരിച്ചു.

നേരത്തെ, കോണ്‍ഗ്രസ് അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരാന്‍ താന്‍ തയ്യാറാണെന്ന് ഗെലോട്ട് അറിയിച്ചിരുന്നു. എന്നാല്‍,രണ്ട് പദവികളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.ഇതേ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതില്‍ ഗെലോട്ട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താന്‍ നിര്‍ദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്ന ഗെലോട്ടിന്റെ ആവശ്യവും ഹൈക്കമാന്‍ഡ് തള്ളി.ഗെലോട്ട് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റിനെ അവഗണിച്ചാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രബലമായ രണ്ട് വിഭാഗമാണ് ഗെലോട്ടും സച്ചിന്‍ പൈലറ്റും. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് നേരത്തെ വിമത നീക്കം നടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയാണ് ഹൈക്കമാന്‍ഡ് പ്രശ്‌നം പരിഹരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular