Thursday, April 18, 2024
HomeUSAമലയാളീ എൻജിനീയേഴ്‌സ് അസോസിയേഷൻ ഉണർവിന്റെ ഉയരങ്ങളിലേക്ക്

മലയാളീ എൻജിനീയേഴ്‌സ് അസോസിയേഷൻ ഉണർവിന്റെ ഉയരങ്ങളിലേക്ക്

ഹൂസ്റ്റമലയാളീ എൻജിനീയേഴ്സ് അസോസിയേഷ കേരളത്തിലുള്ള 
മിടുക്കരായ എൻജിനിയറിങ് പഠിക്കാ താല്പര്യമുള്ള നല്ല മാർക്കുള്ള കുട്ടികളെ 
തിരഞ്ഞെടുത്തു സ്കോളർഷിപ് നൽകി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാരുണ്യ 
പ്രവർത്തി വിപുലീകരിക്കുന്നതിനായി കേരളത്തിലെ പ്രശസ്തരായ മൂന്ന് 
ഗായകരെ കോർത്തിണക്കികൊണ്ട് ഒക്ടോബ മാസം രണ്ടാം  തീയതി 
വൈകുന്നേരം അഞ്ചു മണിക്ക് ഹൂസ്റ്റ സെന്റ് തോമസ് ഹാളി ഒരു സംഗീത 
സായാഹ്നം ഒരുക്കുകയാണ്.നീണ്ട 34 വർഷത്തെ കലാജീവിതത്തിന്റെ 
വിജയഗാഥയുമായി ഗായികതികഞ്ഞ നർത്തകിഅഭിനയേത്രി എന്നീ 
നിലകളി കഴിവ് തെളിയിച്ച സിതാര കൃഷ്ണകുമാ നീണ്ട ഒരു കോവിടാനന്തര 
ഇടവേളക്കുശേഷം അമേരിക്കയിലെത്തുകയാണ് എന്ന് മാത്രമല്ല ഒപ്പം 
കേരളത്തിലെ ഇപ്പോഴത്തെ പ്രമുഖ ഗായകരായ ടെക്കീ റോക്സ്റ്റാ ഹരീഷ് 
ശിവരാമകൃഷ്ണനും, ഇൻഡീ സൂപ്പർസ്റ്റാ  ജോബ് കുര്യനും ചേർന്നുള്ള വളരെ 
മനോഹരമായ ഒരു കലാവിരുന്നായിരിക്കും അരങ്ങേറുക എന്ന് മലയാളീ 
എൻജിനീയേഴ്സ് അസോസിയേഷ പ്രസിഡന്റ് ശ്രീസുബി ബാലകൃഷ്ണ 
അറിയിച്ചു.
 
മലയാളികളായ കൂടുത വിദ്യാർഥികൾക്ക്  ഇനിയുമധികം പഠന 
സൗകര്യങ്ങ ഒരുക്കുവാനും  കലാസന്ധ്യ സമ്പന്നമാക്കുവാനും  
ഹൂസ്റ്റണിലെ നല്ലവരായ എല്ലാ മലയാളികളെയും സവിനയം സഹർഷം 
സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ് ശ്രീസുബി ബാലകൃഷ്ണ അറിയിച്ചു. 
ടിക്കറ്റിനും മറ്റു കൂടുത വിവരങ്ങൾക്കും: 281 546 0589, 713 826 4456. 
 
വാർത്ത അയച്ചത് : ശങ്കരൻകുട്ടി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular