Tuesday, November 29, 2022
HomeUSAടെക്സസിൽ ഇന്ത്യൻ വനിതകളെ ആക്രമിച്ച സ്ത്രീക്ക് എതിരെ സിവിൽ കേസ് നൽകി

ടെക്സസിൽ ഇന്ത്യൻ വനിതകളെ ആക്രമിച്ച സ്ത്രീക്ക് എതിരെ സിവിൽ കേസ് നൽകി

ടെക്സസിലെ പ്ലാനോയിൽ നാലു ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്കെതിരെ വംശീയ അധിക്ഷേപം വർഷിച്ചു കൊണ്ട് ആക്രമണം നടത്തിയ സ്ത്രീക്കെതിരെ ഇരകളിൽ ഒരാളായ ഡോക്ടർ ബിദിഷ രുദ്ര സിവിൽ കേസ്  നൽകി. സ്വന്തം സുരക്ഷയെ നിരന്തരം ഭയന്നു ജീവിക്കേണ്ട അവസ്ഥ ആ സംഭവം മൂലം ഉണ്ടായെന്നു അവർ പറയുന്നു.

കോളിൻ കൗണ്ടിയിലാണ് കഴിഞ്ഞ ആഴ്ച എസ്മേറാൾഡാ അപ്റ്റോൺ എന്ന മെക്സിക്കൻ അമേരിക്കന് എതിരെ രുദ്ര പരാതി നൽകിയത്. രുദ്രയെയും മൂന്നു സുഹൃത്തുക്കളെയും ഡാളസ് പാർക്ക്വേയ്ക്കടുത്തു  സിക്സ്റ്റി വിൻസ് റെസ്റ്റാറ്റാന്റിനു പുറത്തു വച്ച് ഒരു മാസം മുൻപായിരുന്നു ആക്രമിച്ചത്.

രുദ്രയും കൂട്ടുകാരും ബംഗാളിയിൽ ഗുഡ്ബൈ പറഞ്ഞു പിരിയാൻ പോകുന്ന നേരത്തായിരുന്നു ആക്രമണമെന്നു ഹർജിയിൽ പറയുന്നു. ഇന്ത്യക്കാർക്കെതിരെ അശ്‌ളീല വാക്കുകൾ വിളിച്ചു പറഞ്ഞു കൊണ്ടു അപ്റ്റോൺ പാഞ്ഞടുക്കുന്നത്‌ ദൃശ്യങ്ങളിൽ കാണാം.

സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാൻ അപ്റ്റോൺ അവരോടു ആവശ്യപ്പെടുന്നു. താൻ അമേരിക്കയിൽ ജനിച്ചു വളർന്ന സ്ത്രീയാണെന്ന് അവർ പറയുന്നു. പിന്നീട് നാലു സ്ത്രീകളിൽ ഒരാളെ കരണത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനു ശേഷം വെടി വയ്ക്കുമെന്നു ഭീഷണി മുഴക്കി ബാഗിൽ നിന്നു തോക്കാണെന്നു സംശയിക്കുന്ന എന്തോ വലിച്ചെടുക്കുന്നു.

വൈകാതെ രംഗത്തു വന്ന പൊലീസിനോടും  അപ്റ്റോൺ വംശീയ വിദ്വേഷ അസഭ്യം തുടർന്നു. കയ്യിൽ തോക്കുണ്ടെന്നു അവകാശപ്പെടുകയും ചെയ്തു.

പിറ്റേന്നു അപ്റ്റോണിനെ അറസ്റ്റ് ചെയ്ത പോലീസ് അന്നു പറഞ്ഞത് വിദ്വേഷ കുറ്റമായാണ് അതിനെ കാണുന്നത് എന്നാണ്.

യു എസിൽ ഏറ്റവുമധികം ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ജീവിക്കുന്ന വടക്കൻ ടെക്സസിൽ 20 വർഷത്തേതിലേറെ ജീവിച്ച രുദ്ര ജയിച്ചത് ഇന്ത്യയിൽ ആണെങ്കിലും പി എച് ഡി എടുത്തത് അമേരിക്കയിൽ നിന്നാണ്.

ആക്രമണം തന്റെ രക്ത സമമർദം ഉയർത്തിയെന്നു രുദ്ര മാധ്യമങ്ങളോടു പറഞ്ഞു. നിരന്തരം ആക്രമണം ഭയന്നാണ് കഴിയുന്നത്. “അതിനു ശേഷം എന്റെ ജീവിതം തന്നെ മാറി.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular