Wednesday, April 24, 2024
HomeIndiaകങ്കണ മഥുരയില്‍ മത്സരിക്കും? വിചിത്ര പ്രതികരണവുമായി ഹേമാ മാലിനി

കങ്കണ മഥുരയില്‍ മത്സരിക്കും? വിചിത്ര പ്രതികരണവുമായി ഹേമാ മാലിനി

ന്യൂഡല്‍ഹി: വിവാദവും മൂര്‍ച്ചയേറിയതുമായ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധയാകര്‍ഷിക്കുന്ന ബോളിവുഡ് നടി കങ്കണ റണൗത്ത് യുപിയിലെ മഥുരയില്‍ മത്സരിക്കുമോ?

ഏറെക്കാലമായി കങ്കണയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടയില്‍ വിചിത്ര പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഹേമാ മാലിനി.

‘ഞാന്‍ എന്താണ് പറയേണ്ടത്? അതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്, അതെല്ലാം ദൈവത്തിലാണ്. ഭഗവാന്‍ കൃഷ്ണന്‍ അത് ചെയ്യു’മെന്ന് ഹേമാ മാലിനി പ്രതികരിച്ചു. അപ്പോള്‍ നിങ്ങള്‍ ഒരു നാട്ടുകാരനെ പോലും പരിഗണിക്കില്ല? നിങ്ങള്‍ക്ക് സിനിമാ താരങ്ങളെ വേണോ? നാളെ രാഖി സാവന്തിന്റെ പേരും ഉയര്‍ന്നുവന്നേക്കാം’ എന്ന് മാധ്യമ പ്രവര്‍ത്തകരോട് ഹേമാ മാലിനി ചോദിച്ചു.

അതേസമയം കഴിഞ്ഞയാഴ്ച കങ്കണ കുടുംബത്തോടൊപ്പം വൃന്ദാവനിലെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണനെയും രാധാ മായെയും കാണാനുള്ള ഭാഗ്യം ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണന്നായിരുന്നു സന്ദര്‍ശനശേഷം കങ്കണ അഭിപ്രായപ്പെട്ടത്. കൃഷ്ണന്റെ ജന്മസ്ഥലത്ത് അനുഗ്രഹം തേടാനാണ് താന്‍ ഇവിടെ എത്തിയതെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് കങ്കണ റണൗട്ട് ഒഴിവായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular