Saturday, April 20, 2024
HomeKeralaഎ.കെ.ജി സെന്റര്‍ ആക്രമണം; ജിതിന് സ്കൂട്ടര്‍ കൈമാറിയത് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്

എ.കെ.ജി സെന്റര്‍ ആക്രമണം; ജിതിന് സ്കൂട്ടര്‍ കൈമാറിയത് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്

.കെ.ജി സെന്റര്‍ ആക്രമണത്തിനായി പ്രതി ജിതിന്‍ എത്തിയ സ്കൂട്ടര്‍ കൈമാറിയത് പ്രാദേശിക വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്.

തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ഇവരെ ഉടന്‍ ചോദ്യം ചെയ്യും. ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറും ധരിച്ച വസ്ത്രവും ചെരിപ്പും കണ്ടെടുക്കാനുള്ള തെളിവെടുപ്പ് തുടങ്ങി. അതിനിടെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.

എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ രാത്രി 11 മണിയോടെ ജിതിന്‍ കാറില്‍ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച്‌ നല്‍കിയ സ്കൂട്ടറാണ് പിന്നീട് എ.കെ.ജി സെന്‍ററിലെക്കെത്താന്‍ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിന്‍ തിരികെ വരുന്നതുവരെ സുഹൃത്ത് കാറില്‍ കാത്തിരിക്കുകയും ചെയ്തു.ജിതിന്‍്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.ഇതിന്‍്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular