Tuesday, April 16, 2024
HomeIndiaഉത്തരാഖണ്ഡില്‍ മല ഇടിഞ്ഞു വീണു; ഓടി യാത്രക്കാര്‍

ഉത്തരാഖണ്ഡില്‍ മല ഇടിഞ്ഞു വീണു; ഓടി യാത്രക്കാര്‍

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കൈലാസത്തിലേക്ക് പോകുന്ന വഴിയിലെ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു.വെള്ളിയാഴ്ച വൈകീട്ട് ഉത്തരകാശിയിലെ നജാങ് താംബ ഗ്രാമത്തിന് സമീപമുള്ള മലയാണ് ഇടിഞ്ഞത്.

യാത്രയ്ക്കായി ഉപയോഗിക്കുന്ന പ്രധാനപാതയായ തവാഘട്ട് ലിപുലേഖ് ദേശീയപാത അടച്ചിട്ടു. മലയിടിഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഉത്തരകാശിയില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഹെല്‍ഗുഗാഡിനും സ്വരിഗാഡിനും സമീപത്തുള്ള മലയിലെ പാറക്കൂട്ടങ്ങള്‍ റോഡില്‍ വീണ് ഋഷികേശ് ഗംഗോത്രി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. വികാസ്‌നഗര്‍ കല്‍സിബര്‍കോട്ട് ദേശീയപാതയിലും സമാന സ്ഥിതിയാണ്. സെപ്റ്റംബര്‍ 25വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular