Tuesday, March 19, 2024
HomeKeralaലീഗിനെ നശിപ്പിക്കാന്‍ വന്ന സംഘടനകളെയെല്ലാം പ്രോത്സാഹിപ്പിച്ച പാര്‍ട്ടിയാണ് സി.പി.എം -പി.എം.എ. സലാം

ലീഗിനെ നശിപ്പിക്കാന്‍ വന്ന സംഘടനകളെയെല്ലാം പ്രോത്സാഹിപ്പിച്ച പാര്‍ട്ടിയാണ് സി.പി.എം -പി.എം.എ. സലാം

ലപ്പുറം: എസ്.ഡി.പി.ഐയുടെ മുഖ്യശത്രു മുസ്‌ലിം ലീഗാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. സി.പി.എം-എസ്.ഡി.പി.ഐ ബന്ധം മറച്ചു വെക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ആ ബന്ധം മറയ്ക്കാന്‍ മുസ്‌ലിം ലീഗിന്റെ മെക്കിട്ട് കയറേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഘടനകള്‍ വന്നതെല്ലാം ലീഗിനെ എതിര്‍ക്കാനാണ് അവരെ രഹസ്യമായും, പരസ്യമായും പിന്തുണക്കുകയാണ് സി.പി.എം ചെയ്തതെന്നും പി.എം.എ. സലാം പറഞ്ഞു.

കേരളത്തില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐ-സി.പി.എം ധാരണയുണ്ട്. സി.പി.എം-എസ്.ഡി.പി.ഐ ധാരണ അറിയുന്നത് കൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പി.എഫ്‌.ഐ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡ് കേരള പൊലീസിനെ അറിയിക്കാതിരുന്നതെന്നും സലാം പറഞ്ഞു.

പോപുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു പി.എം.എ. സലാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular