Friday, April 19, 2024
HomeUSAവിൽ കൗണ്ടി ട്രഷറർ സ്ഥാനാർത്ഥി രാജ് പിള്ളക്ക് കേരള കൾച്ചറൽ സെന്റർ...

വിൽ കൗണ്ടി ട്രഷറർ സ്ഥാനാർത്ഥി രാജ് പിള്ളക്ക് കേരള കൾച്ചറൽ സെന്റർ സ്വീകരണം നൽകി; സിബി പാത്തിക്കലിനെ അഭിനന്ദിച്ചു

ചിക്കാഗോ:  വിൽ കൗണ്ടി ട്രഷറർ സ്ഥാനത്തേക്ക് റിപ്പപ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ് പിള്ളക്ക് കേരള കൾച്ചറൽ സെന്റർ   സ്വീകരണം നൽകി ആദരിച്ചു.   നവംബർ എട്ടാം തിയതി നടക്കുന്ന   തിരഞ്ഞെടുപ്പിൽ വിൽ കൗണ്ടിയിലെ പതിനായിരത്തോളംവരുന്ന ഇൻഡ്യൻ വംശജരുടെ പിന്തുണയിലൂടെ പരമാവധി വോട്ട് നേടി രാജ് പിള്ളയുടെ വിജയത്തിനു  അക്ഷിണം പ്രവർത്തിക്കുവാൻ യോഗത്തിൽ പങ്കെടുത്തവർ തീരുമാനിച്ചു.

ആദ്യമായാണ് ഒരു മലയാളി വിൽ കൗണ്ടി ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇല്ലിനോയിയിലെ നാലാമത്തെ വലിയ കൗണ്ടിയാണ് വിൽ കൗണ്ടി. മലയാളി സമൂഹം നൽകുന്ന സഹകരണത്തിനും പ്രോൽസാഹനത്തിനും രാജ് പിള്ള നന്ദി പറഞ്ഞു.

അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ നാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിബി പാത്തിക്കലിനേയും യോഗം അഭിനന്ദിച്ചു.  അമേരിക്കൻ മലയാളി  സമൂഹത്തിലും കേരളത്തിലും പ്രശംസനീയമായ ഒട്ടേറെ സന്നദ്ധ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫോമായൊടൊപ്പം പ്രവത്തിക്കാൻ അവസരം കിട്ടിയതിൽ സന്തോഷിക്കുന്നു എന്നും സംഘടനയുടെ പ്രവർത്തനത്തിൽ സജീവമായി മുൻ നിരയിൽ തന്നെയുണ്ടാകുമെന്നും സിബി പാത്തിക്കൻ  മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സെന്റെർ പ്രസിഡൻറ് ആന്റോ കവലക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് ചെന്നിക്കര എം സി ആയിരുന്നു. ഇൻഡ്യാ പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഹമ്മ, പ്രമോദ് സക്കറിയാ, ഹെറാൽഡ് ഫിഗറെഡോ, തമ്പി ചെമ്മാച്ചേൽ, ഷിബു കുര്യൻ, ജോൺസൺ വണ്ടാനതടത്തിൽ, സന്തോഷ് അഗസ്റ്റ്യൻ, രാജു മാധവൻ, കുരുവിള ജയിംസ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular