Saturday, July 27, 2024
HomeEuropeഉച്ചയ്ക്ക് വളര്‍ത്തുനായയ്‌ക്കൊപ്പം കിടന്നുറങ്ങി, വായില്‍ മലവിസര്‍ജനം നടത്തി; അമ്ബത്തിയൊന്നുകാരി ആശുപത്രിയില്‍ കിടന്നത് മൂന്ന് ദിവസം

ഉച്ചയ്ക്ക് വളര്‍ത്തുനായയ്‌ക്കൊപ്പം കിടന്നുറങ്ങി, വായില്‍ മലവിസര്‍ജനം നടത്തി; അമ്ബത്തിയൊന്നുകാരി ആശുപത്രിയില്‍ കിടന്നത് മൂന്ന് ദിവസം

ബ്രിസ്റ്റോള്‍: വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന നിരവധി പേരുണ്ട്. അടുക്കളയിലും കിടക്കയിലും എന്നുവേണ്ട വീടിന്റെ മുക്കിലും മൂലയിലും അവര്‍ക്ക് പ്രവേശനം നല്‍കും.

എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ജീവന് തന്നെ ആപത്തുണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വളര്‍ത്തുനായ വായില്‍ മല വിസര്‍ജനം നടത്തിയതിനെത്തുടര്‍ന്ന് അമ്ബത്തിയൊന്നുകാരിയായ അമാന്‍ഡ ഗൊമ്മോ മൂന്ന് ദിവസമാണ് ആശുപത്രിയില്‍ കിടന്നത്. അമാന്‍ഡയ്ക്ക് ഉച്ചയ്ക്ക് ഉറങ്ങുന്ന സ്വഭാവം ഉണ്ട്. ഈ സമയം നായയും കൂടെയുണ്ടാകും.

അത്തരത്തില്‍ നായയ്ക്കൊപ്പം കിടന്നുറങ്ങി. വായ പകുതി തുറന്നുവച്ചായിരുന്നു അമാന്‍ഡ ഉറങ്ങിയത്. പെട്ടെന്ന് വായിനകത്ത് എന്തോ വീണതായി അനുഭവപ്പെട്ടു. ഉടന്‍ വാഷ്റൂമിലേക്ക് ഓടി. വായിലുണ്ടായിരുന്നത് തുപ്പിക്കളഞ്ഞപ്പോഴാണ് സാധനം എന്താണെന്ന് മനസിലായത്. വളര്‍ത്തുനായയ്ക്ക് വയറിളക്കം ഉണ്ടായതായിരുന്നു സംഭവം.

പലവട്ടം വായ കഴുകി. എന്നിട്ടും തൃപ്തി വന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം വയറുവേദന അനുഭവപ്പെട്ട്. ആശുപത്രിയില്‍ പോയപ്പോള്‍ വയറിനകത്ത് അണുബാധയുണ്ടായതായി മനസിലായി. മൂന്ന് ദിവസമാണ് ആശുപത്രിയില്‍ കിടന്നത്. അതേസമയം, വളര്‍ത്തുനായയോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നും ഇത്തരത്തിലുള്ള സംഭവം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അമാന്‍ഡ പ്രതികരിച്ചു.

RELATED ARTICLES

STORIES

Most Popular