Wednesday, May 1, 2024
HomeCinema"ഞങ്ങളുടെ കൂട്ടിലെ വാനമ്ബാടി പറന്നുയരുകയാണ്"; സം​ഗീതം പഠിക്കാന്‍ പ്രാര്‍ത്ഥന ലണ്ടനിലേക്ക്

“ഞങ്ങളുടെ കൂട്ടിലെ വാനമ്ബാടി പറന്നുയരുകയാണ്”; സം​ഗീതം പഠിക്കാന്‍ പ്രാര്‍ത്ഥന ലണ്ടനിലേക്ക്

ലയാള സിനിമകളിലടക്കം നിരവധി ​ഗാനങ്ങള്‍ ആലപിച്ച്‌ ശ്രദ്ധനേടിക്കഴിഞ്ഞു അഭിനേതാക്കളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടേയും മകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്.

ബോളിവുഡിലടക്കം സാന്നിധ്യമറിയിച്ച പ്രാര്‍ത്ഥന ഇപ്പോഴിതാ സംഗീതത്തില്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ്. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് സര്‍വകലാശാലയിലാണ് പ്രാര്‍ത്ഥന ബിരുദത്തിന് ചേര്‍ന്നത്.

‌”ഞങ്ങളുടെ കൂട്ടിലെ വാനമ്ബാടി അവളുടെ സംഗീത സ്വപ്ന ലോകത്തേക്ക് പറന്നുയരുകയാണ്”, എന്ന് കുറിച്ച്‌ മകളുടെ സന്തോഷനിമിഷം ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ഷൂട്ടിങ്ങിനായി ലണ്ടനിലെത്തിയ ഇന്ദ്രജിത് മകളെ വരവേല്‍ക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ”പാത്തു നിനക്ക് സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള ഒരു മികച്ച ഘട്ടമായി മാറട്ടെ. ഈ ഘട്ടത്തില്‍ നമ്മള്‍ ഒരുമിച്ചായതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിന്നില്‍ എന്നും അച്ഛന്‍ അഭിമാനം കൊള്ളുന്നു. അമ്മയും അച്ഛനും നച്ചുവും വീട്ടില്‍ നിന്റെ പാട്ടുകള്‍ മിസ്സ് ചെയ്യും. ഉയരത്തില്‍ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ” ഇന്ദ്രജിത്ത് കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular