ബ്രാംപ്ടണ്‍(കാനഡ): കൃഷ്ണഭഗവാനും, അര്‍ജുനനും, രഥത്തിലിരിക്കുന്ന ചിത്രം അനാവരണം ചെയ്യുന്നതിനും ഭഗവത് ഗീതയിലെ രണ്ടു പ്രധാനകഥാപാത്രങ്ങളെ സ്മരിക്കുന്നതിനും, കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ക്കിന് ‘ശ്രീ ഭഗവത് ഗീത’ എന്ന പേര്‍ ഔദ്യോഗീകമായി അംഗീകരിച്ചു. പാട്രിക് ബൗണ്‍, ബ്രാംപ്റ്റണ്‍ മേയറാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം സെപ്റ്റംബര്‍ 28 ബുധനാഴ്ച നടത്തിയത്. “ഭഗവത്ഗീതയിലെ പഠിപ്പിക്കല്‍’ ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദു കമ്മ്യൂണിറ്റിയോട് എനിക്ക് അങ്ങേയറ്റം ആദരവാനുള്ളത്. കനേഡിയന്‍ ജനതയും ഹിന്ദു കമ്മ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാര്‍ക്കിനെ ഞാന്‍ പ്രഖ്യാപിക്കുന്നു.” മേയര്‍ പറഞ്ഞു.
ഇന്ത്യക്കു വെളിയില്‍ “ശ്രീ ഭഗവത് ഗീത” എന്ന് നാമകരണം ചെയ്ത ആദ്യ പാര്‍ക്കാണിതെന്നും മേയര്‍ കൂട്ടിചേര്‍ത്തു.
3.7 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് പാര്‍ക്ക്. മുമ്പ് അറിയപ്പെട്ടിരുന്നത് “ട്രോയേഴ്‌സ് പാര്‍ക്ക്” എന്നായിരുന്നു. ഹിന്ദു സമൂഹം കോര്‍പ്പറേഷന്റെ വികസനത്തിനായി വഹിച്ച നിര്‍ണ്ണായക പങ്കിനേയും സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം ചെയ്തതെന്നും മേയര്‍ പറഞ്ഞു.


.jpg)