Thursday, December 2, 2021
HomeIndiaഡല്‍ഹി കോടതിയില്‍ അഭിഭാഷക വേഷത്തിലെത്തി വെടിവയ്പ്; ഗുണ്ടാത്തലവന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി കോടതിയില്‍ അഭിഭാഷക വേഷത്തിലെത്തി വെടിവയ്പ്; ഗുണ്ടാത്തലവന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി കോടതിയിലുണ്ടായ വെടിവയ്പില്‍ ഗുണ്ടാത്തലവന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോഗി എന്ന ജിതേന്ദര്‍ മാനും എതിരാളി ടില്ലു താജ്പുരിയ എന്ന സുനിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിലെ രണ്ടു പേരുമാണു മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞാണു സംഭവം.

ജയിലില്‍ കഴിയുന്ന ഗോഗിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ സംഘത്തിലെ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഭിഭാഷക വേഷത്തിലെത്തിയ അക്രമികള്‍ക്കു നേരെ, ഗോഗിയോടൊപ്പമുണ്ടായിരുന്ന സ്‌പെഷല്‍ സെല്ലിലെ കൗണ്ടര്‍ ഇന്റലിജന്‍സ് ടീം അംഗങ്ങള്‍ വെടിയുതിര്‍ത്തു. ഇരുവരും കൊല്ലപ്പെട്ടു.

ഗോഗിയുടെ ശരീരത്തില്‍ നാലു വെടിയുണ്ടകളേറ്റു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. എതിരാളി സംഘത്തലവനായ ടില്ലു താജ്പുരിയ ജയിലില്‍ കഴിയുകയാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഗോഗിയുടെ കൂട്ടാളിയായ ഫജ്ജ എന്ന കുല്‍ദീപിനെ കര്‍ക്കര്‍ദൂമ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. അന്നുമുതല്‍, കൗണ്ടര്‍ ഇന്റലിജന്‍സ് സംഘം കോടതി വിചാരണയ്ക്കിടെ ഗോഗിക്കും കൂട്ടാളികള്‍ക്കുമൊപ്പം ഉണ്ടാവാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular