Friday, April 26, 2024
HomeIndiaവ്യോമസേനയ്ക്കായി 56 വിമാനങ്ങൾ; എയർബസുമായി 20,000 കോടിയുടെ കരാറിലെത്തി പ്രതിരോധ മന്ത്രാലയം

വ്യോമസേനയ്ക്കായി 56 വിമാനങ്ങൾ; എയർബസുമായി 20,000 കോടിയുടെ കരാറിലെത്തി പ്രതിരോധ മന്ത്രാലയം

16 വിമാനങ്ങൾ സ്പെയിനിൽ നിർമിച്ച് ഇന്ത്യയിലെത്തിക്കും. 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി എയർബസ് കമ്പനിയിൽ നിന്ന് 56 സി-295എംഡബ്ല്യു വിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടിയുമായി പ്രതിരോധ മന്ത്രാലയം. എയർബസുമായി വെള്ളിയാഴ്ച ഒപ്പുവച്ച കരാർ പ്രകാരം രണ്ട് വർഷത്തിനുള്ളിൽ വ്യോമസേനയ്ക്ക് ആദ്യത്തെ 16 സി-295എംഡബ്ല്യു ഗതാഗത വിമാനങ്ങൾ ലഭിക്കും.

56 വിമാനങ്ങളിൽ ആദ്യ 16 എണ്ണം സ്പെയിനിൽ നിന്ന് പറക്കാനാവുന്ന അവസ്ഥയിൽ ഇന്ത്യയിലെത്തിക്കും. അടുത്ത 40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എയർബസ് എന്നിവ സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കും

സ്പെയിനിൽ നിന്നുള്ള വിമാനം കരാർ ഒപ്പിട്ട് രണ്ട് മുതൽ നാല് വർഷം വരെയുള്ള കാലയളവിൽ വിതരണം ചെയ്യും. ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനം നാലാമത്തെയോ അഞ്ചാമത്തെയോ വർഷം വിതരണം ചെയ്യും. പത്താം വർഷത്തോടെ എല്ലാ വിമാനങ്ങളുടെയും വിതരണം പൂർത്തിയാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular