Monday, May 6, 2024
HomeCinemaതമിഴ്‌നാട്ടില്‍ നിന്നും മാത്രം നൂറുകോടി കലക്ഷന്‍ നേടി പൊന്നിയിന്‍ സെല്‍വന്‍

തമിഴ്‌നാട്ടില്‍ നിന്നും മാത്രം നൂറുകോടി കലക്ഷന്‍ നേടി പൊന്നിയിന്‍ സെല്‍വന്‍

മിഴ്‌നാട്ടില്‍ നിന്നും മാത്രം നൂറുകോടി കലക്ഷന്‍ നേടി പൊന്നിയിന്‍ സെല്‍വന്‍. ഏറ്റവും വേഗത്തില്‍ ഇത്രയും കലക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.
അഞ്ചാം ദിവസത്തിലേക്ക് പിന്നിടുമ്ബോള്‍ 300 കോടിയാണ് ചിത്രം ലോകമൊട്ടാകെ വാരികൂട്ടിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. 50 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും ആദ്യദിനം ചിത്രം വാരിയത്. അമേരിക്കന്‍ ബോക്സ് ഓഫിസില്‍ നിന്നുമാത്രം 30 കോടി കലക്ഷന്‍ ലഭിച്ചിരുന്നു.

ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ്, റഹ്‌മാന്‍ തുടങ്ങിയ താരങ്ങള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

സംഗീതം എ.ആര്‍. റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. നിര്‍മാണം മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്‌മാണ്ഡ നോവല്‍ ആണ് പൊന്നിയിന്‍ സെല്‍വന്‍. അതു ചുരുക്കി, രണ്ടു ഭാഗങ്ങളായുള്ള സിനിമയുമായാണ് മണിരത്‌നത്തിന്റെ വരവ്. രണ്ടാം ഭാഗം അടുത്തവര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular