Sunday, May 5, 2024
HomeCinemaമരണം ആരെയും മഹത്വവത്കരിക്കുന്നില്ലെന്ന് റോഷാക്ക്; അരുണിമ കൃഷ്ണന്‍ എ‍ഴുതുന്നു

മരണം ആരെയും മഹത്വവത്കരിക്കുന്നില്ലെന്ന് റോഷാക്ക്; അരുണിമ കൃഷ്ണന്‍ എ‍ഴുതുന്നു

വസാനം വരെ മറഞ്ഞിരിക്കുന്ന മാസ്‌ക്കിട്ട പോരാളിയെ കണ്ടെത്താന്‍ വേട്ടക്കാരന്‍ കെണികള്‍ ഒരുക്കുമ്ബോള്‍ അയാള്‍ ആരാണ്, എന്താണ് അയാളുടെ ഉദ്ദേശ്യം, എന്തിനാണ് അയാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നൊക്കെ ഓരോരുത്തരും മനസ്സില്‍ ചോദിക്കും.

ഓരോ ശ്വാസത്തിലും മരണത്തിന്‍്റെ ഗന്ധം നമുക്ക് ചുറ്റും അനുഭവപ്പെടും. ഓരോ ശബ്ദവും നമ്മില്‍ ഞെട്ടലുണ്ടാക്കും. അതിനിടയില്‍ വേട്ടക്കാരന്‍ തോല്‍ക്കണമെന്ന ചിന്തപോലും നമ്മെ വേട്ടയാടാനിടയുണ്ട്. തന്‍്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷമുള്ള വേട്ടക്കാരന്‍്റെ ഇരിപ്പും മറ്റൊരു തുടക്കമാകുമോ എന്ന സംശയം നമ്മില്‍ ഉണ്ടാക്കുന്നുണ്ട്. അതെ, ആ ഇരിപ്പും ചിലപ്പോള്‍ മറ്റൊരു തുടക്കമായേക്കാം.

മരണം ആരെയും മഹത്വവല്‍ക്കരിക്കുന്നില്ലെന്ന ഒരു മെസ്സേജ് ആണ് റോഷാക്ക് എന്ന നിസാം ബഷീര്‍ ചിത്രം പ്രേക്ഷകരോട് പറയുന്നതായി എനിക്ക് തോന്നിയത്. ഒരു ചതുരംഗത്തിലെ കരുക്കള്‍ പോലെ കളത്തില്‍ ഓരോരോ അഭിനേതാക്കള്‍ നിറഞ്ഞാടുമ്ബോള്‍ ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തിയുണ്ടാവില്ല. അതേ, ഓരോ ഫ്രെയിമിലും ആകാംക്ഷ ജനിപ്പിച്ചു മുന്നേറുന്ന ഒരു ചിത്രമാണ് റോഷാക്ക്.

ഹൂഡി ഇട്ട് വന്ന ചെറുപ്പക്കാരന്‍. അല്ല എഴുപതുകാരന്‍. അയ്യോ അല്ല, പ്രായം വെറും നമ്ബര്‍ ആണെന്ന് പറയുന്ന ഒരാള്‍. അയാള്‍ ഇക്കുറിയും അതിശയിപ്പിച്ചു. വെറുതെയല്ല. പ്രായത്തിനു പറ്റുന്ന ആക്ഷന്‍ രംഗങ്ങളിലും രൂക്ഷമായ നോട്ടം കൊണ്ടും അലസമായ ചിരികൊണ്ടും അങ്ങനെ പലവിധത്തിലും. ഇരുപ്പിലും നോട്ടത്തിലും ഭാവത്തിലും ലൂവിസ്. ലൂവിസിന്‍്റെ ഭൂതവും ഭാവിയും അയാളില്‍ സുഭദ്രമായിരുന്നു. ചിലയിടങ്ങളില്‍ അദ്ദേഹം കൊടുത്തിരിക്കുന്ന റിയാക്ഷന്‍സ് എല്ലാം എടുത്തു പറയണം. ഇത്തരത്തില്‍ ഒരു പരീക്ഷണ ചിത്രം മലയാളത്തില്‍ നിര്‍മ്മിക്കാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിര്‍മാതാവിനും അഭിനന്ദനം.
‘എന്നിലെ നന്മയും തിന്മയും ഞാന്‍ തന്നെയാണ്, എന്‍്റെ രണ്ടു മക്കളുടെ ഉള്ളിലെ നന്മയും തിന്മയും ഞാന്‍ തന്നെയാണ്’ എന്നൊരു അമ്മ പറയുമ്ബോള്‍ അതില്‍ യാഥാര്‍ത്ഥ്യമുണ്ട്. ബിന്ദു പണിക്കര്‍ എന്ന് നടിയുടെ കരിയറില്‍ അവര്‍ ചെയ്ത നല്ല വേഷങ്ങളില്‍ ഇത് ഉറപ്പായും ചേര്‍ക്കപ്പെടുമെന്നതില്‍ സംശയമില്ല. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന മികച്ച പ്രകടനമാണ് നടി ബിന്ദു പണിക്കര്‍ കാഴ്ചവയ്ക്കുന്നത്. അവരുടെ കഥകളില്‍ പലരും വീണുപോകുമ്ബോള്‍ ആ കണ്ണുകളില്‍ വെറും കണ്ണുനീര്‍ മാത്രമല്ല ഒളിച്ചിരിക്കുന്നത്, പകരം വീട്ടാനും ചെയ്യാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടെന്ന പകയുടെ കനല്‍ കൂടിയാണ്. അവരുടെ വിശ്വാസത്തിന്‍്റെയും, നിലനില്‍പ്പിന്‍്റെയും ഇടയില്‍ കരിനിഴല്‍ വീഴുമ്ബോള്‍ അതിനെ പിഴുതെറിയുന്ന രംഗങ്ങള്‍ എല്ലാം സത്യത്തില്‍ അതിഗംഭീരം.

സ്ക്രീനില്‍ പലപ്പോഴും ശബ്ദമായി നിറഞ്ഞ നിന്നിരുന്ന ‘ശ്രീജ’യുടെ അമ്മ വേഷവും നന്നായി. ഒരേസമയം ‘ഇവിടെ ഡൈവോഴ്സ് ഇല്ല മരുമോന്‍ സാറേ,’ എന്ന് പറയുന്ന അവര്‍ തന്നെ അതേസമയം ‘അതൊക്കെ പണ്ടായിപ്പോയി സാറേ, ഇന്നത്തെ പെണ്‍കുട്ടികള്‍ മാസാണ്, അവര്‍ വേണമെങ്കില്‍ കെട്ടിയോന് രണ്ട് അടി കൂടി കൊടുത്തിട്ട് പോരും’ എന്ന് പറയുമ്ബോള്‍ അവര്‍ പ്രതിനിധീകരിക്കുന്ന ഒരു തലമുറയെ നമുക്ക് ചുറ്റുമെവിടെയോക്കെയോ നമുക്ക് കാണാന്‍ കഴിയും.

ഗ്രേസ് ആന്‍്റണി എന്ന നടിയുടെ മികച്ച വേഷങ്ങളില്‍ ഒന്നാകും സുജാത. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്ത് വരാന്‍ ശ്രമിക്കുന്ന, തളച്ചിടപ്പെടാന്‍ ആഗ്രഹിക്കാത്ത, രണ്ടാമത് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാകുകയും, അതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ്, അല്ലെങ്കില്‍ അയാള്‍ക്ക് മറ്റൊരു മുഖം ഉണ്ടെന്ന് സ്വന്തം വീട്ടുകാരോട് തുറന്നു പറഞ്ഞ് ധൈര്യത്തോടെ പുറത്ത് വരുന്ന പെണ്‍കുട്ടി. ദേഷ്യവും പേടിയും ആ മുഖത്ത് മിന്നിമറയുന്നത് വളരെ മികവോടെ അവര്‍ അവതരിപ്പിച്ചിരിക്കുന്നു.

സ‍ഞ്ജു ശിവറാം, കോട്ടയം നസീര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച മേക്കിഗും , താരങ്ങളുടെ അതിലും മികച്ച പ്രകടനങ്ങളും റോഷാര്‍ക്കിനെ ഗംഭീരമാക്കുന്നു. കഥ നമുക്ക് പരിചിതമാകുമ്ബോള്‍ അതിനെ, എങ്ങനെ അതിലും മികച്ച ഒരു സൃഷിടിയാക്കാം എന്നതിന്‍്റെ ഒരു നിസാം ബഷീര്‍ മോഡല്‍ ചിത്രമാണ് ‘റോഷാക്ക്’. നിരവധി സസ്പെന്‍സ് എലമെന്റുകളും സംവിധായകന്‍ ഒരുക്കിവച്ചിട്ടിട്ടുണ്ട്.

തിരക്കഥ ഒരുക്കിയത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ് ആണ്. പതിഞ്ഞ താളത്തില്‍ പറഞ്ഞു പോകുന്ന ആഖ്യാനശൈലിയും വിഷ്വല്‍ ട്രീറ്റ്മെന്‍്റും കഥയുടെ സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലൊക്കേഷനുകളും എല്ലാം കൂട്ടിയിണക്കി റോഷാക്ക് ഒരുക്കിയ സംവിധായകനായ നിസാം ബഷീര്‍ ഒരു വലിയ കയ്യടി അര്‍ഹിക്കുന്നു. പരീക്ഷണ സ്വഭാവമുള്ള ആഖ്യാനത്തിനൊപ്പം സാങ്കേതിക മികവും തികവുറ്റ മേക്കിങ്ങും ചേരുന്ന റോഷാക്ക് സമകാല മലയാള സിനിമയുടെ വേറിട്ടൊരു മുഖമാണ് അവതരിപ്പിക്കുന്നത്.
പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യം ഉള്ള ഈ ചിത്രത്തിന്റെ സംഗീതം മിഥുന്‍ മുകുന്ദനും സൗണ്ട് ഡിസൈനര്‍ നിക്സണുമാണ് ചെയ്തിരിക്കുന്നത്. തീയറ്റര്‍ വിട്ട് പുറത്തിറങ്ങുമ്ബോള്‍ ഒരു പക്ഷെ നമ്മെ ഒരു നീണ്ട മണിയടി ശബ്ദം വേട്ടയാടാന്‍ തുടങ്ങിയെങ്കിലുറപ്പാണ്. റോഷാക്ക് നിങ്ങളുടെ കൂടെയുണ്ട്.

പ്രോജക്‌ട് ഡിസൈനര്‍: ബാദുഷ കലാസംവിധാനം :ഷാജി നടുവില്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍
ചമയം : റോണക്സ് സേവ്യര്‍-എസ്. ജോര്‍ജ്,
വസ്ത്രാലങ്കാരം:സമീറ സനീഷ്
പിആര്‍ഓ : പ്രതീഷ് ശേഖര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular