Wednesday, April 24, 2024
HomeEuropeക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ ഉണ്ടാകുമോ ? പുതിയ സീസണില്‍ ഏതു ടീമിന് വേണ്ടിയാകും കരാര്‍ പുതുക്കുക

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ ഉണ്ടാകുമോ ? പുതിയ സീസണില്‍ ഏതു ടീമിന് വേണ്ടിയാകും കരാര്‍ പുതുക്കുക

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കരാര്‍ ഒപ്പിട്ടത് മുതല്‍ കഷ്ടകാലം പിന്തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ.

പോര്‍ച്ചുഗല്‍ മുന്‍നിര പോരാളിയായ താരത്തിന് ഈ സസീസണില്‍ ഫോം തിരിച്ചു പിടിക്കാന്‍ കഴിയാതെ പ്രിയപ്പെട്ട ആരാധകരെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്. റയല്‍ മാഡ്രിഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ച്‌ വന്നെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിട്ടില്ല.

37കാരനായ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കരാര്‍ ഒപ്പിട്ടത് തന്റെ കരിയറില്‍ എടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു എന്ന് പ്രമുഖ മാദ്ധ്യമങ്ങള്‍ മുമ്ബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെയായിട്ടും മികച്ച ക്ലബ്ബിനെ തിരഞ്ഞെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഒരു പക്ഷെ കാരാര്‍ കാലാവധി തീരുന്നത് വരെ മാഞ്ചസ്റ്ററില്‍ തുടരാനായിരിക്കും താരത്തിന്റെ നീക്കം എന്നും ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നു.

പുതിയ സീസണിലെ ചാമ്ബ്യന്‍സ് ലീഗില്‍ യോഗ്യത നേടാത്തതിനെ തുടര്‍ന്ന് റൊണാള്‍ഡോ കടുത്ത സമ്മര്‍ദം നേരിടുകയാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. വരുന്ന സമ്മര്‍ സീസണില്‍ മാഞ്ചസ്റ്ററില്‍ നിന്നും വിടപറയാനുള്ള തീരുമാനത്തെ കുറിച്ച്‌ താരം അഭിപ്രായം പറഞ്ഞിരുന്നു. ടീമില്‍ മികച്ച കളിക്കാരുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ മാത്രമേ മാഞ്ചസ്റ്ററിന് വേണ്ടി നേടിയുള്ളു. കൂടാതെ കോച്ച്‌ എറിക്ടെന്‍ ഹാഗിന്റെ പ്ലെയിംഗ് ഇലവനില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. യൂറോപ്പ ലീഗില്‍ ഒമോണിയ എഫ്‌സിക്കെതിരായ 3-2 എന്ന സ്കോര്‍ നിലയില്‍ മാഞ്ചസ്റ്റര്‍ വിജയിച്ചിരുന്നു. മികച്ച അവസരം ലഭിച്ചെങ്കിലും റൊണാള്‍ഡോയ്‌ക്ക് ഗോള്‍ നേടാന്‍ സാധിക്കാത്തത് താരത്തെ സമ്മര്‍ദ്ദത്തിലാക്കിയതായാണ് മാദ്ധ്യമ റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular