Saturday, April 20, 2024
HomeEditorialഅയ്യോ ചിരട്ട കളയല്ലേ; വെള്ളത്തിലിട്ട് തിളപ്പിച്ച്‌ കുടിച്ചാല്‍ വണ്ണം മുതല്‍ കൊളസ്‌ട്രോളും ഷുഗറും വരെ കുറയ്‌ക്കാം

അയ്യോ ചിരട്ട കളയല്ലേ; വെള്ളത്തിലിട്ട് തിളപ്പിച്ച്‌ കുടിച്ചാല്‍ വണ്ണം മുതല്‍ കൊളസ്‌ട്രോളും ഷുഗറും വരെ കുറയ്‌ക്കാം

കേരനിരകളാടും ഹരിതചാരുതീരം..കേരളം എന്ന പേര് കേള്‍ക്കുമ്ബോഴേ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് നാളികേരം.

തേങ്ങയില്ലാതെ കേരളമില്ല,നാളികേരവും കരിക്കും,പൊങ്ങും എല്ലാം മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കുന്നത് കൊണ്ടുതന്നെ കല്പ്പവൃക്ഷം എന്നാണ് അറിയപ്പെടുന്നത്. തേങ്ങ കഴിക്കാനും ചകിരിയും ചിരട്ടയുമെല്ലാമാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ചിരട്ടപ്പാത്രവും ചിരട്ടത്തവിയുമെല്ലാം വെറും അലങ്കാരങ്ങള്‍ മാത്രമല്ല. ആരോഗ്യപരമായ പല ഗുണങ്ങളും അവയ്‌ക്കുണ്ട്. ആരോഗ്യപരിപാലനത്തില്‍ ചിരട്ടയ്‌ക്കും അതിന്റേതായ സ്ഥാനം ഉണ്ട് എന്നര്‍ത്ഥം

ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ലൊന്നാന്തരം മരുന്നാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം.രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഗുണം നല്‍കും. ഇതിലെ നാരുകളാണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്. ഫൈബര്‍ സമ്ബുഷ്ടമാണ് ഇവ. ചിരട്ട വെന്ത വെള്ളം കുടിയ്‌ക്കുന്നത് പ്രമേഹം നല്ല രീതിയില്‍ കുറയ്‌ക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണിത്.

കൂടിയ കൊളസ്ട്രോള്‍ അതായത് ചീത്ത, രോഗകാരിയായ കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ ഏറെ സഹായകമാണ്. ചിരട്ടയിട്ടു തിളപ്പിച്ച ഇതു വഴി വെള്ളം ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്‌ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്. ചിരട്ടയിട്ടു തിളപ്പിച്ച വെള്ളത്തിന്റെ മറ്റൊരു ഗുണമെന്നത് ഇത് നല്ല ശോധന നല്‍കുമെന്നതു കൂടിയാണ്. ഈ രീതിയിലും ഇതു തടി കുറയാന്‍ സഹായിക്കുന്നു. വയറിന്റെ ആകെയുള്ള ആരോഗ്യം കാത്തു സൂക്ഷിയ്‌ക്കുന്ന ഒരു വഴിയാണിത്.

ഒരു ലിറ്റര്‍ വെള്ളവും ഒരു മുഴുവന്‍ തേങ്ങയുടെ ചിരട്ടയുമാണ് ഇതിനായി വേണ്ടത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മുഴുവന്‍ തേങ്ങയുടെ ചിരട്ട പൊട്ടിച്ച്‌ ഇടത്തരം കഷ്ണങ്ങളാക്കി ഇടുക. ഇത് 10 മിനിറ്റു നേരം തിളപ്പിച്ച ശേഷം വാങ്ങി വച്ച്‌ ഊറ്റിയെടുത്ത് കുടിയ്‌ക്കാം. അതായത് വെള്ളം ചുവപ്പു നിറമാകുന്നതു വരെ തിളപ്പിയ്‌ക്കണം എന്നതാണ് കണക്ക്. ഇതാണ് പൂര്‍ണമായ ഗുണഫലം നല്‍കുന്നത്. ചിരട്ടയിലെ ഗുണം വെള്ളത്തിലേയ്‌ക്ക് ഇറങ്ങുന്നുവെന്നു പറയാം. രാവിലെ വെറും വയറ്റിലും ദിവസം മുഴുവന്‍ പല സമയങ്ങളിലുമായും കുടിയ്‌ക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular