Friday, April 19, 2024
HomeIndiaപണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികം അന്ത്യോദയ ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികം അന്ത്യോദയ ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?

ഇന്ന് യശഃശരീരനായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനമാണ്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 25ന് തന്നെയാണ് അന്ത്യോദയ ദിനവും ആചരിക്കുന്നത്. 2014ല്‍ നരേന്ദ്ര മോദി, പ്രധാന മന്ത്രിയായപ്പോഴാണ് ഈ ദിവസത്തിന് ദേശീയ തലത്തില്‍ പ്രാധാന്യം നല്‍കി ആചരിച്ച് തുടങ്ങിയത്. 1951 കാലഘട്ടത്തില്‍ രൂപം കൊണ്ട ഭാരതീയ ജന സംഘ് എന്ന വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രധാന പ്രവര്‍ത്തകനായിരുന്നു പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ. ഭാരതീയ ജന സംഘില്‍ നിന്നാണ് പിന്നീട് ഇന്നത്തെ ഭരണപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടി രൂപം കൊണ്ടത്.

‘അന്ത്യോദയ’ എന്ന പദം അർത്ഥമാക്കുന്നത് സാധുക്കളില്‍ സാധുക്കളായ ആളുകളെ അഭിവൃദ്ധിപ്പെടുത്തുക എന്നാണ്. അതിനാല്‍ ഈ ദിനം കൊണ്ട് സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന ഏറ്റവും താഴേതട്ടിലുള്ള വ്യക്തിയെയും അഭിവൃദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular