Friday, May 17, 2024
HomeIndiaപ്രളയത്തിന് പിന്നാലെ മലമ്ബനി പടരുന്നു; കൊതുകുവലകള്‍ക്കായി ഇന്ത്യയെ സമീപിച്ച്‌ പാകിസ്താന്‍

പ്രളയത്തിന് പിന്നാലെ മലമ്ബനി പടരുന്നു; കൊതുകുവലകള്‍ക്കായി ഇന്ത്യയെ സമീപിച്ച്‌ പാകിസ്താന്‍

ന്യൂഡല്‍ഹി: മഹാപ്രളയത്തെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകളില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നത് പാകിസ്താനില്‍ പുതിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതായി ലോകാരോഗ്യ സംഘടന.

പാകിസ്താനില്‍ മലമ്ബനിയും മറ്റ് കൊതുകുജന്യ രോഗങ്ങളും വ്യാപകമായി പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊതുക് നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും കൊതുകുവലകള്‍ വാങ്ങാനൊരുങ്ങുകയാണ് പാകിസ്താന്‍.

ഇന്ത്യയില്‍ നിന്നും അറുപത് ലക്ഷം കൊതുകുവലകള്‍ വാങ്ങാനാണ് പാകിസ്താന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൊതുകുവലകള്‍ വാങ്ങാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. വാഗാ അതിര്‍ത്തി വഴി അടുത്ത മാസം ഇവ പാകിസ്താന് കൈമാറാനാണ് സാദ്ധ്യത.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉണ്ടായ പ്രളയം പാകിസ്താന്റെ ചരിത്രത്തിലെ മഹാപ്രളയം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രളയത്തില്‍ 1700 പേര്‍ കൊല്ലപ്പെടുകയും 33 മില്ല്യണ്‍ പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു. പാകിസ്താന്റെ ആകെ വിസ്തൃതിയുടെ മൂന്നിലൊരു ഭാഗവും പ്രളയത്തെ തുടര്‍ന്ന് വെള്ളത്തിനടിയിലായിരുന്നു.

പ്രളയത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ രണ്ടാം ദുരന്തമായാണ് പാകിസ്താനില്‍ മലമ്ബനി ആഞ്ഞടിച്ചത്. 2023 ജനുവരിയോടെ പാകിസ്താനിലെ 32 ജില്ലകളിലായി 2.7 മില്ല്യണ്‍ പേര്‍ മലമ്ബനി ബാധിതരാകും എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പേരാണ് പാകിസ്താനില്‍ ഇതിനോടകം തന്നെ മലമ്ബനി ബാധിതരായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular