Friday, April 19, 2024
HomeUSAഹെയ്ത്തി അഭയാർഥികളെ തുരത്താൻ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്നു ബൈഡൻ

ഹെയ്ത്തി അഭയാർഥികളെ തുരത്താൻ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്നു ബൈഡൻ

ടെക്സസ് ∙ ടെക്സസ് – മെക്സിക്കോ അതിർത്തിയായ ഡെൽ റിയോയിലുള്ള പ്രവേശനത്തിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുവാൻ ശ്രമിച്ച നൂറുകണക്കിനു ഹെയ്ത്തി അഭയാർഥികളെ അതിർത്തിയിൽ നിന്നു തുരത്താൻ കുതിരകളെ ഉപയോഗിച്ച ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ നടപടി ഭയാനകവും തെറ്റുമായിരുന്നുവെന്നു പ്രസിഡന്റ് ജൊ ബൈഡൻ. സെപ്റ്റംബർ 24 വെള്ളിയാഴ്ച വാർത്താസമ്മേളനത്തിലാണ് ബൈഡൻ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഇതിനു ഉത്തരവാദിയായവർ ആരായാലും അനന്തര നടപടികൾ നേരിടേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പു നൽകി.

ഡെൽ റിയൊ, ഇന്റർനാഷണൽ ബ്രിഡ്ജിനു കീഴെ ഉണ്ടായ സംഭവം അമേരിക്കയൊട്ടാകെ ബൈഡൻ ഭരണത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഹെയ്ത്തിയിൽ അഭയാർഥികളെ വളഞ്ഞുപിടിച്ചു തിരികെ അയക്കുക എന്ന ബൈഡൻ പോളിസിയും വിമർശന വിധേയമായിരുന്നു.

ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഞാൻ അമേരിക്കൻ പ്രസിഡന്റാണ് ഞാനല്ലാതെ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക പ്രസിഡന്റ് ബൈഡൻ മറുചോദ്യം ഉന്നയിച്ചു.

ഫെഡറൽ ഏജന്റുമാരുടെ അഭയാർത്ഥികളോടുള്ള സമീപനം ഹൃദയഭേദകമായിരുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ഇതിന് ഉത്തരവാദിയായവർ ഇതിനു കനത്ത വില നൽകേണ്ടിവരും. അന്വേഷണം പുരോഗമിക്കുന്നു. ഈ സംഭവത്തിലൂടെ തെറ്റായ സന്ദേശം ലോകത്തിനു നൽകിയതും വേദനാജനകമാണ്. അതിർത്തിയിൽ ബോർഡർ സെക്യൂരിറ്റി കുതിരകളെ ഉപയോഗിക്കുന്നത് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular