Monday, May 6, 2024
HomeIndiaഹിമാചലും ഗുജറാത്തും തെരഞ്ഞെടുപ്പിലേയ്ക്ക്

ഹിമാചലും ഗുജറാത്തും തെരഞ്ഞെടുപ്പിലേയ്ക്ക്

ഗുജറാത്തും ഹിമാചല്‍ പ്രദേശും പോളിംഗ് ബൂത്തിലേക്ക്.  നിയമസഭ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 8നായിരിക്കും വേട്ടെണ്ണല്‍.

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 17ന് പുറത്തിറക്കും. ഒക്ടോബര്‍ 25 വരെ പത്രിക സമര്‍പ്പിക്കാം 27 നാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ 29 ആണ് പത്രിക പിന്‍ലിക്കാനുള്ള അവസാന തിയതി. നവംബര്‍ 12 ന് വോട്ടെടുപ്പ് നടക്കും ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ തിയതി പിന്നീട് പ്രഖ്യാപിക്കും. കോവിഡ് മാനദണ്ഡം പാലിച്ചാവും തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് വലിയ തോതിലില്ലെങ്കിലും ജാഗ്രത അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. സുരക്ഷിത വോട്ടെടുപ്പിനായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി.

വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ പുതിയ നടപടികള്‍ കൈക്കൊള്ളും. 80 വയസ് കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും വീട്ടിലിരുന്ന് തന്നെ വോട്ട് ചെയ്യാം. വോട്ടര്‍ പട്ടിക പുതുക്കാന്‍ പുതിയ രീതി പ്രഖ്യാപിച്ചു. ഇനി വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകും. നേരത്തെ ഇത് വര്‍ഷത്തില്‍ ഒരു തവണമാത്രമായിരുന്നു.

ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 നാണ് അവസാനിക്കുന്നത്. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 111 എംഎല്‍എമാരും കോണ്‍ഗ്രസിന് 62 പേരുമുണ്ട്. ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി എട്ടിനാണ് അവസാനിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular