Friday, March 29, 2024
HomeEditorialഈ സ്പോഞ്ച് പാത്രം കഴുകാനുള്ളതല്ല!

ഈ സ്പോഞ്ച് പാത്രം കഴുകാനുള്ളതല്ല!

ക്കാര്‍ത്ത : കണ്ടിട്ട് എന്ത് തോന്നുന്നു വീടുകളില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ച് പോലെയുണ്ടല്ലേ.

എന്നാല്‍ ഇതൊരു കേക്കാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ ? ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ ‘ഹൈപ്പര്‍ – റിയലിസ്റ്റിക്” കേക്ക്. ശരിക്കുമുള്ള ഡിഷ്‌വാഷിംഗ് സ്പോഞ്ചിനെ വെല്ലുന്നതാണ് ഈ കേക്ക്.

സോപ്പിന്റേത് പോലെ കാണപ്പെടുന്ന പതയാകട്ടെ കഴിക്കാനാകുന്നതുമാണ്. ഇന്‍ഡോനേഷ്യല്‍ കണ്ടന്റ് ക്രിയേറ്ററായ ആന്‍ഡ്രെ സര്‍വോനോ ആണ് ഈ കേക്കിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ആന്‍ഡ്രെ ഈ കേക്ക് മുറിക്കുന്നതും വീഡിയോയില്‍ കാണാം.

കേക്ക് തരംഗമായി മാറിയെങ്കിലും ഇത്തരം വിചിത്ര രൂപത്തിലെ കേക്കുകളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരും കുറവല്ല. ഈ കേക്ക് കാണുമ്ബോള്‍ കഴിക്കാന്‍ തോന്നുന്നതേയില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

സമീപ കാലത്ത് വിചിത്ര രൂപത്തിലും ഭാവത്തിലുമുള്ള കേക്കുകളും ചോക്ലേറ്റ് രൂപങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കടലാമയുടെയും മുതലയുടെയും പക്ഷികളുടെയും വാഹനങ്ങളുടെയുമൊക്കെ രൂപത്തില്‍ കേക്കുകള്‍ എത്തിക്കഴിഞ്ഞു. ഏതായാലും ത്രി – ഡി കേക്കുകള്‍ നിര്‍മ്മിക്കുന്നവരുടെ കഴിവ് അഭിനന്ദനാര്‍ഹമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular