Saturday, July 27, 2024
HomeKerala“സുധീരനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തും”; പ്രശ്നപരിഹാരത്തിനായി സുധാകരന്‍

“സുധീരനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തും”; പ്രശ്നപരിഹാരത്തിനായി സുധാകരന്‍

തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് വി.എം. സുധീരനെ തിരിച്ചു കൊണ്ടുവരാന്‍ ചര്‍ച്ച നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. “രാജിവക്കാനുള്ള സാഹചര്യം വിവരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് കേള്‍ക്കും. പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നമാണെങ്കില്‍ പരിഹരിക്കും. സുധീരനെ ഉള്‍ക്കൊണ്ട് പോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്,” സുധാകരന്‍ പറഞ്ഞു.

സുധീരന്റെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന ചോദ്യത്തിന് അഭ്യന്തര കാര്യം മാധ്യമങ്ങള്‍ അറിയേണ്ട കാര്യമില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി. “കെപിസിസി പുനസംഘടന സംബന്ധിച്ച് ഒരു പട്ടികയും ആരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടില്ല. മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും പരിശോധന നടത്തുന്നതിനാലാണ് താമസം നേരിടുന്നത്. രാഷ്ട്രീയകാര്യ സമിതിയുടെ പുനസംഘടനയില്‍ തീരുമാനം ആയിട്ടില്ല,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

STORIES

Most Popular