Saturday, July 27, 2024
HomeKerala'ഇരുമുടികെട്ട് വലിച്ചെറിഞ്ഞതിന് ഭഗവാന്‍ അറിഞ്ഞുകൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നത്'; കെ.സുരേന്ദ്രനെതിരെ നടന്‍ സന്തോഷ്

‘ഇരുമുടികെട്ട് വലിച്ചെറിഞ്ഞതിന് ഭഗവാന്‍ അറിഞ്ഞുകൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നത്’; കെ.സുരേന്ദ്രനെതിരെ നടന്‍ സന്തോഷ്

തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ സന്തോഷ് കെ നായര്‍. തൃശൂരില്‍ തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദു ധര്‍മ്മ ജന ജാഗ്രതാ സദസിന്റെ ഉദ്ഘാടനത്തിലായിരുന്നു സന്തോഷിന്റെ വിമര്‍ശനം. കെ സുരേന്ദ്രന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞു. അതിന് ഭഗവാന്‍ അറിഞ്ഞ് കൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നതെന്ന് സന്തോഷ് പറഞ്ഞു.

RELATED ARTICLES

STORIES

Most Popular