Friday, April 19, 2024
HomeUSAനാലുപേരെ വെടിവെച്ചു കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി നദിയിലെറിഞ്ഞ കേസ്സില്‍ ഒരാള്‍ പിടിയില്‍

നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി നദിയിലെറിഞ്ഞ കേസ്സില്‍ ഒരാള്‍ പിടിയില്‍

ഒക്കലഹോമ: സൈക്കിള്‍ സവാരിക്കിറങ്ങിയ നാലുപേരുടെ അറുത്തു മാറ്റപ്പെട്ട ശരീര ഭാഗങ്ങള്‍ ഒക്കലഹോമ നദിയില്‍ നിന്നും കണ്ടെടുക്കപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 67 വയസ്സുള്ള ഒരാളെ അറസ്റ്റു ചെയ്തതായി ലോക്കല്‍ പോലീസ് ചീഫ് അറിയിച്ചു. ജെ.കെന്നഡിയെന്നാണ് ഇയാളുടെ പേരെന്നും പോലീസ് പറഞ്ഞു. ഒക്ടോബര്‍ ഒമ്പതിനാണ് മാര്‍ക്ക് ചാസ്റ്റില്‍(32), ബില്ലിചാസ്റ്റിന്‍(30), മൈക്ക് സ്പാര്‍ക്ക്‌സ്(32), അലക്‌സ് സ്റ്റീവന്‍സ്(29) എന്നിവരെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടത്. ബില്ലിയുടെ വീട്ടില്‍ നിന്നും നാലുപേര്‍ ചേര്‍ന്ന് ഒക്ടോബര്‍ 9 രാത്രി 9 മണിക്കാണ് പുറപ്പെട്ടത്.

ഇവരുടെ വെടിയേറ്റ് കൊല്ലപ്പെട്ട, അറുത്തു മാറ്റി നദിയില്‍ എറിഞ്ഞ ശരീരഭാഗങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നദിയില്‍ നിന്നും കണ്ടെടുത്തത്. ഇവരില്‍ രണ്ടുപേരുടെ സെല്‍ഫോണും കണ്ടെടുത്തിരുന്നു.

ശരീരഭാഗങ്ങള്‍ അറുത്തു മാറ്റപ്പെട്ടതിനാല്‍ തിരിച്ചറിയല്‍ വൈകിയെന്ന് പോലീസ് പറയുന്നു. ഞായറാഴ്ചയോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.

നാലുപേരും ചേര്‍ന്ന്, സൈക്കിളില്‍ പുറപ്പെട്ടത് ഏതോ ക്രിമിനല്‍ കൃത്യത്തിനാണെന്നാഅ പോലീസില്‍ ലഭിച്ച വിവരം.
നാലുപേരേയും വെടിവെച്ചു കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി നദിയിലെറിഞ്ഞ സംഭവത്തില്‍  സംശയിക്കുന്ന പ്രതിയെ ഡെയ്ട്ടണ്‍ ബീച്ച്(ഫ്‌ളോറിഡ) ഷോറില്‍ നിന്നാണ് അറസ്റ്റു ചെയ്തതു. ഇദ്ദേഹം മോഷ്ടിച്ച വാഹനത്തിലാണ് യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ഇയാളെ ഫ്‌ളോറിഡായില്‍ നിന്നും ഒക്ക് മുള്‍ഗികൗണ്ടിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലകുറ്റം ചുമത്തിയിട്ടില്ലെങ്കിലും, മോഷണകുറ്റത്തിനാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular