Friday, April 26, 2024
HomeUSAയുഎസിൽ ആം ട്രാക്ക് ട്രെയിൻ പാളം െതറ്റി മൂന്നു മരണം

യുഎസിൽ ആം ട്രാക്ക് ട്രെയിൻ പാളം െതറ്റി മൂന്നു മരണം

ചെസ്റ്റർ∙ 147 യാത്രക്കാരും 16 ജീവനക്കാരുമായി പോർട്ട്ലാസ്റ്റിലേക്കു യാത്ര തിരിച്ച ആം ട്രാക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് മൂന്നു പേർ മരിക്കുകയും 50ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടു നാലുമണിക്കായിരുന്നു അപകടം.

derailment-armtrack

സിയാറ്റലിനും ഷിക്കാഗോക്കും ഇടയിൽ ഓടുന്ന ആം ട്രാക്കിൽ 10 ബോഗികൾ ആണുള്ളത്. പാളം തെറ്റി വശത്തേക്കു മറിഞ്ഞ ട്രെയിനിൽ നിന്നു യാത്രക്കാർ രക്ഷപെടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഏഴു ബോഗികളാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. പരുക്കേറ്റവരുടെ കൃത്യമായ സംഖ്യ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും അൻപതിലധികം പേർക്ക് പരുക്കേറ്റതായാണ് അനൗദ്യോഗിക കണക്ക്. സംഭവ സ്ഥലത്ത് യാത്രക്കാരുടെ ലഗേജുകൾ ചിതറിക്കിടപ്പുണ്ട്.

നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റ് ബോർഡ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റ യാത്രക്കാർക്കു ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ആം ട്രാക്ക് കമ്പനി അധികൃതർ പറഞ്ഞു. അപകടസ്ഥലത്തു നല്ല സൂര്യപ്രകാശം ഉണ്ടായിരുന്നതായും കാലാവസ്ഥ അനുകൂലമായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

പി.പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular