Friday, July 26, 2024
HomeIndia'കോവിഡ് വാക്സിൻ സുരക്ഷാവലയത്തിൽനിന്ന് ഒരാൾ പോലും പുറത്താകരുത്': പ്രധാനമന്ത്രി നരേന്ദ്ര മോദി

‘കോവിഡ് വാക്സിൻ സുരക്ഷാവലയത്തിൽനിന്ന് ഒരാൾ പോലും പുറത്താകരുത്’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ സുരക്ഷാവലയത്തിൽനിന്ന് ഒരാൾ പോലും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൺപത്തിയൊന്നാമത് മൻ കീ ബാത്ത് റേഡിയോ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാക്‌സിന്‍ എന്ന സുരക്ഷ കവചം എല്ലാവരും ധരിക്കണം. കൊവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .

“ഈ മഹാമാരി നമ്മെ ഒട്ടനവധി കാര്യങ്ങള്‍ പഠിപ്പിച്ചു. ആരോഗ്യ, ശുചിത്വ സംവിധാനങ്ങളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെട്ടു. ചെറിയ കാര്യങ്ങളെ നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഭാവിയില്‍ അവ നിര്‍ണ്ണായകമാകാം. മലിനീകരണത്തില്‍ നിന്ന് നദികളെ മുക്തമാക്കണം. നദീദിനം എല്ലാ വര്‍ഷവും ആചരിക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സജീവമാക്കണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

ടീം ഇന്ത്യ ഇപ്പോൾ ദിനംപ്രതി നിരവധി റെക്കോർഡുകൾ സൃഷ്ടിക്കുന്നുണ്ട്. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന വാക്സിനേഷൻ ഡ്രൈവിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്, “മോദി പറഞ്ഞു.” ഓരോരുരത്തരും അവരവരുടെ ഊഴം വരുമ്പോൾ വാക്സിൻ സ്വീകരിക്കുക മാത്രമല്ല, ഈ സർക്കിളിൽ നിന്ന് ആരും വിട്ടുപോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. “- അദ്ദേഹം പറഞ്ഞു.

RELATED ARTICLES

STORIES

Most Popular