Saturday, July 27, 2024
HomeKeralaഎല്‍ദോസ് കുന്നപ്പിളളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം

എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം

പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദേസ് കുന്നപ്പിളളിക്ക് മുന്‍കൂര്‍ ജാമ്യം. 11 ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കേരളം വിടരുത്, ഒക്ടോബര്‍ 22നും നവംബര്‍ 1നും ഇടയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം, അഞ്ച് ലക്ഷം രൂപ ജാമ്യതുക അല്ലെങ്കില്‍ തത്തുല്യമായ രണ്ട് ആള്‍ ജാമ്യം, മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാണോ പാടില്ല,

സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരമായ പോസ്റ്റിടരുത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോസ്ഥര്‍ക്ക് നല്‍കണം, സമാന കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് പാടില്ല എന്നീ ഉപാധികളോടെയാണ് എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സങ്കടമുണ്ടെന്നും പോലീസ് അദ്ദേഹത്തെ പിടികൂടാത്ത കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും  പരാതിക്കാരി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular