Monday, April 22, 2024
HomeKerala'മകന്‍ പ്രമേഹരോഗി; കാല്‍ മുറിച്ചുമാറ്റണം': നെന്മാറയില്‍ അച്ഛന്‍ മകനെ കൊന്നത് രോഗാവസ്ഥയില്‍ മനംനൊന്ത്

‘മകന്‍ പ്രമേഹരോഗി; കാല്‍ മുറിച്ചുമാറ്റണം’: നെന്മാറയില്‍ അച്ഛന്‍ മകനെ കൊന്നത് രോഗാവസ്ഥയില്‍ മനംനൊന്ത്

പാലക്കാട് നെന്മാറയില്‍ മകനെ കഴുത്തറത്ത് കൊന്ന് അച്ഛന്‍
ത്മഹത്യ ചെയ്തു. പ്രമേഹരോഗിയായ മകന്‍്റെ രോഗാവസ്ഥയില്‍ മനംനൊന്താണ് മകനെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.
നെന്മാറക്ക് സമീപം വിത്തിനശ്ശേരിയിലാണ് സംഭവം. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്.

ഇന്ന് രാവിലെ മുകുന്ദന്‍്റെ സഹോദര ഭാര്യ ഇവര്‍ക്കുള്ള ചായയുമായി വീട്ടിലെത്തിയപ്പോഴാണ് വീടിന്‍്റെ മുന്‍വശത്തെ വരാന്തയില്‍ കൊല്ലപ്പെട്ടു കിടക്കുന്ന മുകുന്ദനെ കണ്ടത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്ത് അച്ഛന്‍ ബാലകൃഷണനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പ്രമേഹരോഗിയായ മുകുന്ദന് കാലില്‍ വ്രണമുണ്ടായതിനെ തുടര്‍ന്ന് പഴുത്ത് ഗുരുതരാവസ്ഥയിലായിരുന്നു. ഈ കാല്‍ മുറിച്ചു മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതില്‍ മനംനൊന്താണ് അച്ഛന്‍ ഇങ്ങനെ ചെയ്തതെന്ന് നാട്ടുകാരും ബന്ധുക്കളും കരുതുന്നു.

മുപ്പത്തിയൊമ്ബതുകാരനായ മുകുന്ദന്‍ അവിവാഹിതനാണ്. വീട്ടില്‍ അച്ഛനും മകനും മാത്രമാണ് താമസം. അമ്മ നേരത്തേ മരിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രോഗിയായ മകന്‍ ദുരിതത്തിലാകുമെന്ന ആകുലതയാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular