Friday, May 3, 2024
HomeKeralaഓട്ടോറിക്ഷയില്‍ മുട്ടയുടെ രൂപത്തിലാക്കി കഞ്ചാവ് വില്പന;രണ്ടുപേര്‍ അറസ്റ്റില്‍

ഓട്ടോറിക്ഷയില്‍ മുട്ടയുടെ രൂപത്തിലാക്കി കഞ്ചാവ് വില്പന;രണ്ടുപേര്‍ അറസ്റ്റില്‍

ത്തനംതിട്ട: താറാവുമുട്ട വില്പന എന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന മുണ്ടിയപ്പള്ളി വടശ്ശേരിമലയില്‍ വീട്ടില്‍ മജേഷ് എബ്രഹാം ജോണ്‍ (44), കുന്നന്താനം പാലക്കാത്തകിടി പുള്ളോലില്‍ വീട്ടില്‍ സനില്‍ കുമാര്‍ (35) എന്നിവരെ മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദ് അറസ്റ്റുചെയ്തു.

250 ഗ്രാം കഞ്ചാവും 5220 രൂപയും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. വണ്ടിപ്പെരിയാര്‍, കോതമംഗലം, തിരുവല്ല, മല്ലപ്പള്ളി റേഞ്ചുകളിലായി ഒട്ടേറെ കഞ്ചാവുകേസുകളിലെ പ്രതികളാണിവര്‍.

വെളുത്ത പ്ലാസ്റ്റിക് കവറില്‍ മുട്ടയുടെ രൂപത്തില്‍ പൊതിഞ്ഞാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഓട്ടോറിക്ഷ ഇടറോഡില്‍ നിര്‍ത്തിയിട്ടശേഷം, മുട്ട വില്പന എന്ന രീതിയിലാണ് ഇവര്‍ നില്‍ക്കുക.

ഒന്നാംപ്രതിയായ മജേഷിന് വണ്ടിപ്പെരിയാര്‍ റേഞ്ചില്‍ 2.050 കിലോഗ്രാം, കോതമംഗലം റേഞ്ചില്‍ രണ്ടു കിലോഗ്രാം വീതം കഞ്ചാവ് കടത്തിയ കേസുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കഴിഞ്ഞയാഴ്ച 50 ഗ്രാം കഞ്ചാവുമായി മല്ലപ്പള്ളി എക്‌സൈസ് പിടികൂടിയിരുന്നു. ജയിലില്‍ നിന്ന് രണ്ടുദിവസം മുമ്ബാണ് ഇറങ്ങിയത്.

രണ്ടാം പ്രതിയായ സനില്‍ കുമാര്‍ വണ്ടിപ്പെരിയാര്‍ റേഞ്ചിലെ രണ്ടുകിലോ കഞ്ചാവ് കടത്തിയ കേസിലെ കൂട്ടുപ്രതികൂടിയാണ്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.എ.പ്രദീപിന്റെ നിര്‍ദേശപ്രകാരം പ്രിവന്റീവ് ഓഫീസര്‍ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ് ജോണ്‍, വിജയദാസ്, ഷാദിലി ബഷീര്‍, മധുസൂദനന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular