Saturday, July 27, 2024
HomeKeralaനിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; തൃശ്ശൂരില്‍ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; തൃശ്ശൂരില്‍ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

രുമപ്പെട്ടി: വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി പോലീസ്.

ആദൂര്‍ സ്വദേശി അബ്ബാസിനെയാണ് (31) നാടുകടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളിലെ പ്രതിയാണ് ഈ മുപ്പത്തത്തൊന്നുകാരന്‍.

കഴിഞ്ഞ മെയ് മാസം മദ്യം വാങ്ങി കൊടുക്കാത്തതിന് സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാളെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസോട് കൂടിയാണ് തൃശൂര്‍ മേഖല ഡെപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ പുട്ട വിമലാദിത്യയുടെ ഉത്തരവനുസരിച്ച്‌ കാപ്പ ചുമത്തിയത്.

ഒരു വര്‍ഷത്തേക്കാണ് പ്രതിക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് അഞ്ചാമത്തെ ആളാണ് നാടുകടത്തപ്പെടുന്നത്. തൃശൂര്‍ സിറ്റി ജില്ലയില്‍ ഇത് പതിനൊന്നാമത്തെ ആളാണ്.

RELATED ARTICLES

STORIES

Most Popular