Saturday, July 27, 2024
HomeKeralaപെരിന്തല്‍മണ്ണയില്‍ രേഖയില്‍ ഇല്ലാത്ത 50 ലക്ഷം രൂപ പിടികൂടി പോലീസ്

പെരിന്തല്‍മണ്ണയില്‍ രേഖയില്‍ ഇല്ലാത്ത 50 ലക്ഷം രൂപ പിടികൂടി പോലീസ്

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ വീണ്ടും രേഖകളില്ലാത്ത ഇല്ലാത്ത പണം പിടികൂടി. രേഖകളില്ലാത്ത 50 ലക്ഷം രൂപയാണ് ഇത്തരത്തില്‍ പിടികൂടിയത്.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടത്തൂര്‍ സ്വദേശികളായ മുജീബ് (42), മുഹമ്മദലി (47) വേങ്ങൂര്‍ സ്വദേശി മുഹമ്മദ് തസ്‌നീം (24) എന്നിവരാണ് അറസ്റ്റിലായത്.

ശരീരത്തില്‍ പൊതിയാക്കി കെട്ടി വെച്ച നിലയിലായിരുന്നു പണം. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് പണം കേരളത്തിലെത്തിച്ചത്. കോയമ്ബത്തൂരില്‍ നിന്നുമാണ് പണം കൊണ്ട് വന്നതെന്നാണ് പോലീസ് നിഗമനം. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

RELATED ARTICLES

STORIES

Most Popular