Saturday, July 27, 2024
HomeKeralaനിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കോ​ട്ട​ക്ക​ല്‍: നി​ര​വ​ധി ക്രിമിനല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ പ്ര​കാ​രം ​നാ​ടു​ക​ട​ത്തി പോലീസ്.

പാ​ങ്ങ്-​ചേ​ണ്ടി പ​റോ​ളി അ​ഷ്റ​ഫ് അ​ലി (37)എ​ന്ന ഞ​ണ്ട് അ​ഷ്റ​ഫി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. മ​ല​പ്പു​റം, കൊ​ള​ത്തൂ​ര്‍, കോ​ട്ട​ക്ക​ല്‍ മേ​ലാ​റ്റൂ​ര്‍ തു​ട​ങ്ങി​യ പോലീസ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, അ​ക്ര​മം, തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശ്ശൂ​ര്‍ റേ​ഞ്ച് ഐ.​ജി​യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. ഒ​രു വ​ര്‍ഷ​ക്കാ​ല​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി പോലീസ്. ആദൂര്‍ സ്വദേശി അബ്ബാസിനെയാണ് (31) നാടുകടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളിലെ പ്രതിയാണ് ഈ മുപ്പത്തത്തൊന്നുകാരന്‍.ഒരു വര്‍ഷത്തേക്കാണ് പ്രതിക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് അഞ്ചാമത്തെ ആളാണ് നാടുകടത്തപ്പെടുന്നത്. തൃശൂര്‍ സിറ്റി ജില്ലയില്‍ ഇത് പതിനൊന്നാമത്തെ ആളാണ്.

RELATED ARTICLES

STORIES

Most Popular