Saturday, July 27, 2024
HomeEuropeമിസൈല്‍ പ്രതിരോധം: ഇസ്രായേല്‍, യുക്രെയ്ന്‍ ചര്‍ച്ച

മിസൈല്‍ പ്രതിരോധം: ഇസ്രായേല്‍, യുക്രെയ്ന്‍ ചര്‍ച്ച

കിയവ്: റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതുസംബന്ധിച്ച്‌ ഇസ്രായേല്‍ അധികൃതരുമായി ചര്‍ച്ച നടത്തി യുക്രെയ്ന്‍.

യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും ഇസ്രായേല്‍ പ്രധാനമന്ത്രി യൈര്‍ ലാപിഡുമാണ് ഫോണില്‍ സംസാരിച്ചത്. യുക്രെയ്ന്‍ ഇസ്രായേലിനോട് മിസൈല്‍ പ്രതിരോധ സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഗുരുതര സ്ഥിതിവിശേഷവും ജീവനഷ്ടവും അടിസ്ഥാന സൗകര്യങ്ങളുടെ നാശവും സംബന്ധിച്ച്‌ ഇസ്രായേല്‍ പ്രധാനമന്ത്രിയോട് സംസാരിച്ചതായും പ്രതിരോധ സംവിധാനം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇറാന്‍ നിര്‍മിത ഡ്രോണുകളാണ് റഷ്യ യുക്രെയ്നില്‍ ഉപയോഗിക്കുന്നതെന്നാണ് യുക്രെയ്ന്റെ ആരോപണം. അതേസമയം, റഷ്യ ഇത് നിഷേധിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ഇറാനെതിരെ യൂറോപ്യന്‍ യൂനിയന്‍ പുതിയ ഉപരോധവും ഏര്‍പ്പെടുത്തി. യുക്രെയ്ന് ആയുധം വില്‍ക്കില്ലെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാണ്ട്സ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നത്. മിസൈല്‍ മുന്നറിയിപ്പ് സംവിധാനം നല്‍കാമെന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും ഡ്രോണ്‍ വെടിവെച്ചിടുന്ന സംവിധാനമാണ് യുക്രെയ്ന്‍ ആവശ്യപ്പെടുന്നത്. റഷ്യയുമായി ബന്ധം മുറിക്കാന്‍ താല്‍പര്യപ്പെടാത്തതിനാല്‍ സൂക്ഷിച്ചുള്ള നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്.

RELATED ARTICLES

STORIES

Most Popular