Friday, April 19, 2024
HomeEditorialവി​ന്‍റ​ര്‍ ഫാ​ഷ​ന്‍: ചി​ല ടി​പ്സു​ക​ള്‍

വി​ന്‍റ​ര്‍ ഫാ​ഷ​ന്‍: ചി​ല ടി​പ്സു​ക​ള്‍

ഫാഷനില്‍ എല്ലാ കാലാവസ്ഥയും വ്യത്യസ്തമാണ്. ഓരോ കാലാവസ്ഥക്കും അനുയോജ്യമായ വേഷവിധാനങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യമാണ്.

ഒരുപാട് വസ്ത്രങ്ങള്‍ വാങ്ങി കൂട്ടുന്നതിലല്ല കാര്യം, എങ്ങനെ എല്ലാ കാലാവസ്ഥക്കും അനുയോജ്യമായത് നോക്കിയെടുക്കാം എന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ഓവര്‍ കോട്ട്, ജാക്കറ്റ്, കാര്‍ഡിഗന്‍ ഇതെല്ലാം നമ്മള്‍ സമ്മറിലും ഉപയോഗിക്കുന്നതാണ്. കുറച്ച്‌ കട്ടിയുള്ള തരം നോക്കി വാങ്ങിയാല്‍ അത് വിന്‍ററിലും ഉപകാരപ്പെടും.

അതിനകത്ത് സമ്മര്‍ ഡ്രസ്സ് തന്നെ ഉപയോഗിക്കുകയും ചെയ്യാം എന്നതിനാല്‍ വീണ്ടും ഷോപ്പിങ് ചെയ്യേണ്ട അവസ്ഥയുണ്ടാകില്ല. ബൂട്സ്, ഷാള്‍ പിന്നെ ലെയറിങ് ആണ് വിന്‍റര്‍ സീസണില്‍ കാര്യമായി വേണ്ടത്. മൂന്ന് ഐറ്റം എങ്കിലും നമുക്ക് ഉള്ളിലിട്ട് ലെയറിങ് ചെയ്യാന്‍ വളരെ ഈസിയായി കഴിയുമെന്നതിാല്‍ ഒരുപാട് ഡ്രസ്സ് വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല. സീസണ്‍ ഏതായാലും നമ്മുടെ കംഫര്‍ട്ടാണ് ഡ്രസ്സിങ്ങില്‍ ഏറ്റവും പ്രധാനം. അതിന് വേണ്ട പ്രാധാന്യം കൊടുക്കാന്‍ ശ്രദ്ധിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular