Thursday, April 18, 2024
HomeEditorialഹീറോയായി ആപ്പിള്‍; 12 കാരിക്ക് രക്ഷകനായത് വാച്ച്‌

ഹീറോയായി ആപ്പിള്‍; 12 കാരിക്ക് രക്ഷകനായത് വാച്ച്‌

12 വയസുകാരിയുടെ ജീവന്‍ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ആപ്പിള്‍ വാച്ചിന്(Apple watch).

യുഎസില്‍(US) ക്യാന്‍സര്‍ ബാധിതയായ 12 വയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചതിന്റെ ബഹുമതിയാണ് ആപ്പിള്‍ വാച്ചിന് ലഭിച്ചിരിയ്ക്കുന്നത്. വാച്ച്‌ മുന്നറിയിപ്പ് നല്‍കിയതുകൊണ്ട് തക്കസമയത്ത് ചികിത്സ തേടാനായി. ഫോണുകള്‍ ആക്‌സസ് ചെയ്യാനും അടിയന്തിര സേവനങ്ങളുമായും ഉപയോക്താവിന് ബന്ധപ്പെടാന്‍ കഴിയാതെ വരുന്ന സമയത്ത് തക്ക സമയത്ത് വൈദ്യസഹായം നല്‍കുന്ന കാര്യത്തില്‍ ആപ്പിള്‍ വാച്ച്‌ എന്നും മുന്നിലാണ്.

ഇസിജി, ഹൃദയമിടിപ്പ് നിരക്ക് പോലുള്ള പാരാമീറ്ററുകള്‍ നിരീക്ഷിക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ച്‌ നിരവധി ഉപയോക്താക്കളെ അവരുടെ ആരോഗ്യത്തിലെ ചില അസാധാരണതകള്‍ കണ്ടെത്താന്‍ ഈ വാച്ച്‌ സഹായിച്ചിട്ടുണ്ട്. ഡെട്രോയിറ്റ് അവറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, 12 വയസ്സുള്ള ഇമാനി മൈല്‍സിന്റെ ആപ്പിള്‍ വാച്ച്‌ അവളുടെ അമ്മ ജെസ്സിക്ക കിച്ചന്‍ ശ്രദ്ധിച്ചത് ഉയര്‍ന്ന ഹൃദയമിടിപ്പിന്റെ സൂചനയായുള്ള അലേര്‍ട്ടുകള്‍ കാരണമാണ്.

ഉടന്‍ തന്നെ മൈല്‍സിനെ ആശുപത്രിയില്‍ കൊണ്ടുപോയി. ഏത് ആപ്പിള്‍ വാച്ച്‌ മോഡലാണ് കുട്ടി ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഡോക്ടര്‍മാര്‍ ട്യൂമര്‍ നീക്കം ചെയ്തെങ്കിലും 12 വയസ്സുകാരിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കാന്‍സര്‍ ഇതിനകം പടര്‍ന്നിട്ടുണ്ട് എന്നാണ് സൂചന. സി എസ് മോട്ടിന്റെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വച്ച്‌ നടത്തിയ മൈല്‍സിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു. അവള്‍ വീട്ടില്‍ സുഖം പ്രാപിച്ചുവരികയാണ്.

2020-ല്‍, ആപ്പിള്‍ വാച്ച്‌ 25 വയസ്സുകാരന് ഇതുപോലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിനിറ്റില്‍ 210 ആയി ഹൃദയമിടിപ്പ് ഉയര്‍ന്നതാണ് മുന്നറിയിപ്പിന് കാരണം. .2021 മാര്‍ച്ചില്‍ 58 കാരനായ മുന്‍ അത്ലറ്റ് ബോബ് മാര്‍ച്ചിന് തന്റെ കാര്‍ഡിയാക് ആര്‍റിഥ്മിയയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയതായും ഒരു ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ഉടന്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സഹായിച്ചതായും ആപ്പിള്‍ പറഞ്ഞിരുന്നു. പതിനേഴാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യ ലോറിയാണ് മാര്‍ച്ചിന് ആപ്പിള്‍ വാച്ച്‌ സമ്മാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular