ബെയ്റൂട്ട് : ലെബനനില്‍ ആറ് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിഞ്ഞ് പ്രസിഡന്റ് മിഷേല്‍ ഓന്‍.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാതെയാണ് ഓന്‍ ഓഫീസ് ഒഴിഞ്ഞിരിക്കുന്നത്. ഓന്‍ സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യത നിലവില്‍ ലെബനന്‍ അഭിമുഖീകരിക്കുന്ന സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നുമാണ് വിലയിരുത്തല്‍.
2016ലാണ് 89കാരനായ ഓന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തത്. പ്രധാനമന്ത്രി നജീബ് മിഖാറ്റിയെ ജൂണില്‍ വീണ്ടും തിരഞ്ഞെടുത്തിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കാവല്‍ മന്ത്രിസഭയാണ് നിലവില്‍ രാജ്യത്തുള്ളത്.