Friday, March 29, 2024
HomeIndiaഗര്‍ഭിണിയായി 40-ാം ദിവസം അപകടത്തില്‍പ്പെട്ടു; കോമയിലായിരുന്ന യുവതി ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ഗര്‍ഭിണിയായി 40-ാം ദിവസം അപകടത്തില്‍പ്പെട്ടു; കോമയിലായിരുന്ന യുവതി ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ന്യൂഡല്‍ഹി: ഏഴുമാസമായി കോമയില്‍ തുടരുന്ന ഗര്‍ഭിണിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഡല്‍ഹി എയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍ തുടരുന്ന ഷാഫിയ(23) ആണ് ഒക്ടോബര്‍ 22-ന് ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്.
ഒരു അപകടത്തില്‍ പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷാഫിയ കോമയിലായത്. സംഭവസമയത്ത് ഇവര്‍ നാല്‍പ്പതു ദിവസം ഗര്‍ഭിണിയായിരുന്നു. അതേസമയാനം, ഷാഫിയ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. ഷാഫിയ പൂര്‍വാവസ്ഥയിലേക്ക് എത്താന്‍ 10-15 ശതമാനം സാധ്യതയാണുള്ളതെന്ന് ന്യൂറോസര്‍ജനായ ഡോ.

ദീപക് ഗുപ്തയെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഷാഫിയ അബോധാവസ്ഥയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തണോ വേണ്ടയോ എന്ന നിലയ്ക്കുള്ള ചര്‍ച്ചകള്‍ ഗര്‍ഭകാലത്തിന്റെ ആദ്യ ഘട്ടത്തില്‍ നടന്നിരുന്നെന്നും ഡോ. ദീപക് പറഞ്ഞു. എന്നാല്‍ കുഞ്ഞിന് ജനിതകവൈകല്യങ്ങളോ മറ്റോ ഇല്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഗര്‍ഭച്ഛിദ്രം വേണ്ടെന്ന് മെഡിക്കല്‍ ടീം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular