Saturday, April 20, 2024
HomeIndia200 മില്യണിലധികം ഡോസ് കൊവാക്സിന്‍ ഉപയോഗശൂന്യമാകും

200 മില്യണിലധികം ഡോസ് കൊവാക്സിന്‍ ഉപയോഗശൂന്യമാകും

ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന് ഡോസ് കൊവാക്സിന്‍ അടുത്ത വര്‍ഷം ആദ്യം കാലഹരണപ്പെടുമെന്നും രാജ്യത്ത് കോവിഡ്-19 വാക്സിനേഷന്‍റെ ഉപയോഗം കുറഞ്ഞത് കാരണം അവ ഉപേക്ഷിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട്.

കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്‍റെ 200 ദശലക്ഷത്തിലധികം ഡോസുകളും 2023 ന്‍റെ തുടക്കത്തില്‍ കാലഹരണപ്പെടുമെന്നതിനാല്‍ വലിയ നഷ്ടമാണ് നേരിടുന്നത്.

ഈ വര്‍ഷം ആദ്യം കമ്ബനി ഉല്‍പാദനം നിര്‍ത്തിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) കോവിഷീല്‍ഡിനൊപ്പം രാജ്യത്ത് ഉപയോഗിക്കുന്ന പ്രധാന കോവിഡ്-19 വാക്സിനുകളില്‍ ഒന്നാണ് കൊവാക്സിന്‍. രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും പൂര്‍ണ്ണമായും വാക്സിനേഷന്‍ നല്‍കിയതിനാലും പുതിയ അണുബാധകള്‍ കുറവായതിനാല്‍ പലരും ബൂസ്റ്റര്‍ ഡോസ് ഒഴിവാക്കിയതിനാലും വാക്സിന്‍ ആവശ്യകത കുറഞ്ഞു.

രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 98 ശതമാനത്തിലധികം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് കോവിഡ്-19 വാക്സിന്‍ ലഭിച്ചതായും 92 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായും വാക്സിനേഷന്‍ നല്‍കിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular