Thursday, October 5, 2023
HomeEditorialകങ്കണ വെള്ളത്തില്‍ വീണോ! നടിക്ക് എന്തു സംഭവിച്ചെന്ന് ആരാധകര്‍ , ചിത്രങ്ങള്‍

കങ്കണ വെള്ളത്തില്‍ വീണോ! നടിക്ക് എന്തു സംഭവിച്ചെന്ന് ആരാധകര്‍ , ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് നടി കങ്കണയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ്. ‘മണികര്‍ണിക’ക്ക് ശേഷം സംവിധാനം ചെയ്യുന്ന എമര്‍ജന്‍സി’യുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.നദിയിലൂടെ നടന്നു പോകുന്നതിന്റേയും ലൊക്കേഷന്‍ വീക്ഷിക്കുന്നതിന്റേയും ചിത്രങ്ങള്‍ക്കൊപ്പം കാല് വഴുതി പുഴയില്‍ വീഴാന്‍ പോകുന്നതിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.

‘ആവേശഭരിതരാകുമ്ബോള്‍ ഇതാണ് സംഭവിക്കുന്നത്’ എന്ന് കുറിച്ച്‌ കൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

കങ്കണയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചതോടെ സംഭവിച്ചതിനെ കുറിച്ച്‌ ആരാഞ്ഞ് ആരാധകര്‍ രംഗത്ത് എത്തി. കൂടാതെ നടിയെ സിനിമയുടെ ചിത്രീകരണത്തിനായി ആസമിലേക്ക് സ്വാഗതവും ചെയ്തിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്നത്. ജി. വി പ്രകാശാണ് സംഗീതം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular