Wednesday, April 24, 2024
HomeIndiaകള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി അറസ്റ്റില്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)അറസ്റ്റ് ചെയ്തു.

യു.പിയിലെ പ്രയാഗ് രാജിലെ ഇ.ഡി ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ എം.എല്‍.എ ആണ് 30കാരനായ അബ്ബാസ് അന്‍സാരി.

മുഖ്താര്‍ അന്‍സാരിയുടെയും കുടുംബത്തിന്റെയും പേരിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ഇ.ഡി പറഞ്ഞു. കഴിഞ്ഞമാസം മുഖ്താര്‍ അന്‍സാരിയുടെ വസതിയില്‍ നിന്ന് ഇ.ഡി 1.48 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.

നിലവില്‍ യു.പി ജയിലിലാണ് മുഖ്താര്‍ അന്‍സാരി. കഴിഞ്ഞ വര്‍ഷമാണ് അന്‍സാരിയെ ഇ.ഡി ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ബി.എസ്പി നേതാവുമായ അഫ്സല്‍ അന്‍സാരിയുടെ ഔദ്യോഗിക വസതിയില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular