Friday, March 29, 2024
HomeGulfഫോക്കസ് പ്രഫഷനല്‍ കുടുംബസംഗമം സംഘടിപ്പിച്ചു

ഫോക്കസ് പ്രഫഷനല്‍ കുടുംബസംഗമം സംഘടിപ്പിച്ചു

സ്കത്ത്: ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രഫഷനല്‍ വിങ് ഫോക്കസ് പ്രഫഷനല്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേര്‍ പങ്കെടുത്തു.

തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യത നിര്‍വഹിക്കാന്‍ സാധിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. പ്രഫഷനല്‍ വിങ് മസ്കത്ത് ചെയര്‍മാന്‍ ഇഅ്ജാസ് അഹ്മദ് അധ്യക്ഷത വഹിച്ചു. പ്രഫഷനല്‍ വിങ് സീബ് ചെയര്‍മാന്‍ കെ.കെ മുഹമ്മദ് ഷഫീര്‍, കണ്‍വീനര്‍ ഷൈജല്‍ എന്നിവര്‍ സംസാരിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി, പ്രമുഖ ഫാമിലി കൗണ്‍സിലര്‍ ഡോ. ജൗഹര്‍ മുനവ്വിര്‍, ഹുസൈന്‍ അഹ്മദ് മദീനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

കുരുന്നുകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ലിറ്റില്‍ വിങ്സ് പരിപാടിയില്‍ ഹംസ അഫ്ഹം അല്‍ ഹികമി, ഷംനാദ്, ഷഹീം താനാളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിസ്ഡം യൂത്ത് സംസ്ഥാന സമിതി ജനുവരി 28, 29 തീയതികളിലായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് സംഘടിപ്പിക്കുന്ന പ്രോഫേസ് സമ്മേളനത്തിന്‍റെ ഭാഗമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular