Tuesday, April 23, 2024
HomeIndiaഉപതെരഞ്ഞെടുപ്പ്: മൂന്ന് സീറ്റുകളില്‍ ബി.ജെ.പി ജയിച്ചു, ഒഡിഷയില്‍ മുന്നേറുന്നു; തെലങ്കാനയില്‍ ടി.ആര്‍.എസ്

ഉപതെരഞ്ഞെടുപ്പ്: മൂന്ന് സീറ്റുകളില്‍ ബി.ജെ.പി ജയിച്ചു, ഒഡിഷയില്‍ മുന്നേറുന്നു; തെലങ്കാനയില്‍ ടി.ആര്‍.എസ്

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങി. ഉത്തര്‍ പ്രദേശിലെ ഗോല ഖൊരക്നാഥ്, ഹരിയാനയിലെ അദംപൂര്‍, ബിഹാറിലെ ഗോപാല്‍ ഗഞ്ച് എന്നിവിടങ്ങളില്‍ ബി.ജെ.പി ജയിച്ചു.

ഒഡിഷയിലെ ധാംനഗറില്‍ ബി.ജെ.പി മുന്നേറുന്നുമുണ്ട്.

ബിഹാറിലെ മൊകാമയില്‍ തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ വിജയം കുറിച്ചു. തെലങ്കാനയിലെ മുനുഗൊഡെയില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസ് മുന്നേറുന്നുണ്ട്. മുംബൈയിലെ അന്ധേരിയില്‍ ശിവസന ഉദ്ധവ് താക്കറെ വിഭാഗം വിജയം ഉറപ്പിച്ചതാണ്.

ഏഴ് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ ബി.ജെ.പി വിജയിച്ചു. രണ്ട് എണ്ണത്തില്‍ കോണ്‍ഗ്രസും ഓരോന്നു വീതം ശിവ സേനയും ആര്‍.ജെ.ഡിയും മുന്നിട്ടു നില്‍ക്കുന്നു.

നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള സഖ്യം വിട്ട് ജെ.ഡി.യുവിനൊപ്പം ചേര്‍ന്ന ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.

മൊകാമയില്‍ ആര്‍.ജെ.ഡിയുടെ നീലം ദേവിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഗോപല്‍ ഗഞ്ചില്‍ ബി.ജെ.പിയുടെ കുസും ദേവിക്ക് എതിരായി മോഹന്‍ പ്രസാദ് ഗുപ്തയെയാണ് ആര്‍.ജെ.ഡി നിര്‍ത്തിയിരുന്നത്.

ഹരിയാനയിലെ ആദംപൂരില്‍ മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ കൊച്ചുമകന്‍ ഭവ്യ ബിഷോണി വിജയത്തോടടുത്തിരിക്കുകയാണ്. ഭവ്യയുടെ പിതാവ് കുല്‍ദീപ് ബിഷോണി ആദംപൂര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച്‌ കുടുംബ സമേതം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതായിരുന്നു.

മഹാരാഷ്ട്രയില്‍ ശിവസേന പിളര്‍പ്പിന് ശേഷം ഉദ്ധവ് താക്കറെ പക്ഷം പുതിയ പേരിലും ചിഹ്നത്തിലും ആദ്യമായി മത്സരിക്കുകയാണ്. ശിവസേന -ഉദ്ധവ് ബാലസാഹെബ് താക്കറെ എന്ന പേരില്‍ കത്തുന്ന ടോര്‍ച്ച്‌ ചിഹ്നത്തിലാണ് മത്സരം. ബി.ജെ.പി മത്സാരാര്‍ഥിയെ പിന്‍വലിച്ചതോടെ ശിവസേനയുടെ വിജയം ഉറപ്പായിരുന്നു.

തെലങ്കാനയില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയെന്ന ടി.ആര്‍.എസ് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ടി.ആര്‍.എസിന്റെ മുന്നേറ്റം കെ.സി.ആറിന് കൂടുതല്‍ ഊര്‍ജം നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular