Monday, May 6, 2024
HomeGulfസഹമില്‍ വെങ്കലയുഗത്തിലെ പുരാവസ്തുക്കള്‍ കണ്ടെത്തി

സഹമില്‍ വെങ്കലയുഗത്തിലെ പുരാവസ്തുക്കള്‍ കണ്ടെത്തി

സ്കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തു സ്ഥലം കണ്ടെത്തി.

സഹം വിലായത്തിലെ ദഹ്‌വ മേഖലയിലാണ് വെങ്കലയുഗത്തിലെ ആദ്യകാല പുരാവസ്തുക്കള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.

ഇവിടെയുള്ള ശവകുടീരത്തില്‍നിന്ന് വെള്ളി ആഭരണങ്ങളുടെ അപൂര്‍വ ശേഖരവും കണ്ടെത്താനായി. മുത്തുകള്‍, നിരവധി വളയങ്ങള്‍, നെക് ലേസുകളുടെ ഭാഗങ്ങള്‍ തുടങ്ങിയവയാണ് ലഭിച്ചിട്ടുള്ളത്. വെള്ളി വളയങ്ങളിലൊന്നില്‍ ഇന്ത്യന്‍ കാട്ടുപോത്തിന്റെ രൂപം പതിച്ചിട്ടുണ്ട്.

സിന്ധുനദീതട, ഹാരപ്പന്‍ സംസ്കാരങ്ങളില്‍ കാണപ്പെടുന്ന സവിശേഷതകളിലൊന്നാണിത്. വ്യാപാരികള്‍ അക്കാലത്ത് അന്തര്‍ദേശീയ വ്യാപാരത്തില്‍ സജീവമായിരുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന.

ഈ കണ്ടെത്തല്‍, വെങ്കലയുഗത്തിലെ ജനങ്ങള്‍ കൂടുതല്‍ കൗശലക്കാരും സാങ്കേതികമായി പുരോഗമിച്ചവരുമാണെന്ന് സ്ഥിരീകരിക്കുന്നതാണെന്ന് അമേരിക്കയിലെ വിസ്കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ജോനാഥന്‍ മാര്‍ക്ക് കെനോയര്‍ പറഞ്ഞു.

ലഭിച്ച വെള്ളി വളയങ്ങളിലൊന്ന്

പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സംയുക്ത ഒമാനി-അമേരിക്കന്‍ പുരാവസ്തു ഗവേഷണ സംഘം നടത്തിയ പര്യവേക്ഷണത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്.

സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ പുരാവസ്തു വകുപ്പിലെ ഡോ. ഖാലിദ് ഡഗ്ലസ്, പ്രഫസര്‍ ഡോ. നാസര്‍ അല്‍-ജഹ്വാരി, യു.എസിലെ ഫിലാഡല്‍ഫിയയിലെ ടെമ്ബിള്‍ യൂനിവേഴ്സിറ്റിയില്‍നിന്നുള്ള കിംബര്‍ലി വില്യംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഖനനങ്ങള്‍ നടന്നിരുന്നത്. വെങ്കലയുഗത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് ദഹ്വ പുരാവസ്തു സൈറ്റെന്ന് പ്രഫസര്‍ ഡോ. നാസര്‍ അല്‍-ജഹ്വാരി പറഞ്ഞു.

2013ല്‍ ആരംഭിച്ച്‌ 2021വരെ തുടര്‍ന്ന സര്‍വേയുടെയും ഖനനത്തിന്റെയും ഫലമായാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. 2013ല്‍ ദഹ്‌വ മേഖലയില്‍ സമഗ്രമായ പുരാവസ്തു സര്‍വേയും ഫീല്‍ഡ് വര്‍ക്കും നടത്തിയിരുന്നുവെന്ന് അല്‍ ജഹ്വരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular