Thursday, March 28, 2024
HomeGulf'സീറോ വേസ്റ്റ്' ലക്ഷ്യവുമായി ലോകകപ്പ് സംഘാടകര്‍

‘സീറോ വേസ്റ്റ്’ ലക്ഷ്യവുമായി ലോകകപ്പ് സംഘാടകര്‍

ദോഹ: ലോകകപ്പിനായി ലോകംതന്നെ ഒഴുകിയെത്തിയാലും മാലിന്യത്തെ ഭയപ്പെടാനില്ല. ഫാന്‍സോണുകളിലും സ്റ്റേഡിയത്തിലും ആഘോഷ വേദികളിലുമായി കാണികള്‍ എത്രയെത്തിയാലും മാലിന്യത്തെ ഏറ്റവും മാതൃകാപരമായി സംസ്കരിച്ചെടുക്കാനുള്ള പദ്ധതികളാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി തയാറാക്കിയത്.എല്ലാ മാലിന്യങ്ങളും പുനഃസംസ്കരിക്കുകയോ കമ്ബോസ്റ്റാക്കുകയോ ചെയ്തും, ഹരിത ഊര്‍ജമാക്കി മാറ്റുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്ന ഉത്തരവാദിത്തത്തോടൊപ്പം ഖത്തറിന്റെ പരിസ്ഥിതിയെ ബാധിക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും എല്ലാവര്‍ക്കുമുണ്ടെന്ന് സുപ്രീം കമ്മിറ്റി സുസ്ഥിരത വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജി. ബദൂര്‍ അല്‍ മീര്‍ പറഞ്ഞു.സ്റ്റേഡിയങ്ങളുടെ രൂപകല്‍പനയിലും നിര്‍മാണത്തിലും നിര്‍മാണമാലിന്യങ്ങള്‍ കുറക്കുന്നതിനും പുനരുപയോഗം േപ്രാത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഖത്തര്‍ ലോകകപ്പിലേക്കെത്തുന്നതെന്ന് ബദൂര്‍ അല്‍ മീര്‍ വിശദീകരിച്ചു.

ബദൂര്‍ അല്‍ മീര്‍

2021 ഫിഫ അറബ് കപ്പോടെ മാലിന്യ സംസ്കരണത്തിന്റെ വിപുലമായ പരിശോധനകള്‍ പൂര്‍ത്തിയായിരുന്നു. 19 ദിവസം നീണ്ടുനിന്ന ടൂര്‍ണമെന്‍റില്‍നിന്നുല്‍പാദിപ്പിക്കപ്പെട്ട മാലിന്യങ്ങള്‍ ഓര്‍ഗാനിക്, പ്ലാസ്റ്റിക്, മെറ്റല്‍, ഇലക്േട്രാണിക്സ്, കാര്‍ഡ്ബോര്‍ഡ് എന്നിങ്ങനെ തരം തിരിച്ചു. ശേഷിക്കുന്ന മാലിന്യം, മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റില്‍ തുടര്‍ സംസ്കരണത്തിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഗാര്‍ഹിക ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് അയച്ചു. ടൂര്‍ണമെന്‍റിനിടെ ഓരോ സ്റ്റേഡിയവും ഉല്‍പാദിപ്പിച്ച മാലിന്യത്തിന്റെ 42 ശതമാനമെങ്കിലും റീസൈക്കിള്‍ ചെയ്യുകയും അവശേഷിച്ചത് ഹരിത ഊര്‍ജമാക്കി മാറ്റുകയും ചെയ്തു.

മാലിന്യം ലാന്‍ഡ്ഫില്ലിനായി അയക്കാതെ വലിയ തോതിലുള്ള പരിപാടികള്‍ നടത്താന്‍ കഴിയുമെന്ന് അറബ് കപ്പിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചു. ലോകകപ്പില്‍ വിജയകരമായ ഈ പദ്ധതി ആവര്‍ത്തിക്കുകയും സുസ്ഥിരമായ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പുതിയ സംസ്കാരം സ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. ലോകകപ്പിലും ഞങ്ങള്‍ക്കാവുന്ന രീതിയില്‍ പരമാവധി ശ്രമിക്കും.

എന്നിരുന്നാലും മാലിന്യങ്ങളുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ മാലിന്യങ്ങള്‍ അതിെന്‍റ യഥാര്‍ഥ ചവറ്റുകൊട്ടയില്‍ നിക്ഷേപിച്ച്‌ ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular