Tuesday, April 23, 2024
HomeKeralaഎട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 64കാരന്‍ അറസ്റ്റില്‍

എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 64കാരന്‍ അറസ്റ്റില്‍

ടൂര്‍: എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അടൂര്‍ ഏറത്ത് സ്വദേശി രാമചന്ദ്രനെ (64) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കിയതിന് ഈവര്‍ഷം അടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് രാമചന്ദ്രന്‍. ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, സി.പി.ഒമാരായ റോബി, ശ്രീജിത്, അരുണ്‍ ലാല്‍, അനൂപ എന്നിവരാണ് കേസ് അന്വേഷിച്ചത്.

അതേസമയം, സ്കൂള്‍ വിദ്യാര്‍ഥിനിയെ വശീകരിച്ച്‌ മറ്റൊരാള്‍ക്കു കാഴ്ചവെച്ച കേസില്‍ പ്രതിയായ ബസ് കണ്ടക്ടറടക്കം രണ്ടുപേര്‍ പോലീസ് പിടിയില്‍. കറ്റാനം ഭരണിക്കാവ് സ്വദേശി അരുണ്‍ ബാബു (31), കറ്റാനം ശൂരനാട് സ്വദേശി മനു മോഹന്‍ (35) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular