Friday, April 19, 2024
HomeEditorialപ്രായമായിട്ടും നിക്കറില്‍ മുള്ളി പോകുന്നുവോ?; ഈ ശീലം എങ്ങനെ മാറ്റാം

പ്രായമായിട്ടും നിക്കറില്‍ മുള്ളി പോകുന്നുവോ?; ഈ ശീലം എങ്ങനെ മാറ്റാം

കുട്ടികള്‍ നിക്കറില്‍ മുള്ളുന്നതും കിടക്കയില്‍ മുള്ളുന്നതും അമ്മമാര്‍ക്ക് തലവേദനയാകാറുണ്ട്. കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഇത് കണ്ടുവരുന്നു.

പ്രായമായവര്‍ കിടക്കയിലോ നിക്കറിലോ മൂത്രമൊഴിച്ചാല്‍ അവര്‍ നേരിടേണ്ടി വരുന്ന അപമാനം നമുക്ക് ഊഹിക്കാം. മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയാണ് ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം. ചില കുട്ടികളും മുതിര്‍ന്നവരും ഭയം വന്നാലും മുള്ളി പോകും. ഭയം വരുമ്ബോള്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുക. നിക്കറിലും കിടക്കയിലും മൂത്രമൊഴിച്ചു പോകുന്നത് എങ്ങനെ നിയന്ത്രിക്കാം എന്ന് പലരും അന്വേഷിക്കുന്നു. മൂത്രനാളത്തിലെ അണുബാധ, പ്രമേഹം, ഹോര്‍മോണ്‍ തകരാറുകള്‍, മാനസിക സംഘര്‍ഷം എന്നിവയൊക്കെയാണ് മുതിര്‍ന്നവര്‍ നിക്കറിലും കിടക്കയിലും മൂത്രമൊഴിക്കാന്‍ കാരണം. ഈ ശീലം മാറ്റാന്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഫലപ്രദമായ ചില വഴികള്‍ നോക്കാം,

ക്രാന്‍ബെറി ജ്യൂസ്- ക്രാന്‍ബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മൂത്ര നാളിയിലെയും മൂത്രാശയത്തിലെയും അണുബാധ ശമിക്കുന്നു. ഇത് മൂത്രമൊഴിക്കാനുള്ള സാധ്യത കുറയ്‌ക്കും.

ആപ്പിള്‍ ഡിഡെര്‍ വിനാശിനി- മൂത്രനാളിയിലെ അമ്ലത ഇല്ലാതാക്കി അണുബാധ തടയാന്‍ ആപ്പിള്‍ സിഡര്‍ വിനാഗിരിക്ക് കഴിയും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഫലപ്രദമാണ്.

ഫ്രൂട്ട് സിഡര്‍ വിനഗര്‍- കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം നിര്‍ത്താന്‍ ഫ്രൂട്ട് സിഡര്‍ വിനഗര്‍ ഉപയോഗിക്കാം. രണ്ട് ടീസ് സ്പൂണ്‍ പഴ സത്തില്‍ നിന്നുള്ള വിനഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. എപ്പോഴും മൂത്രം ഒഴിക്കണമെന്ന തോന്നാല്‍ അകറ്റാന്‍ ഇത് സഹായിക്കും.

നെല്ലിക്ക- നിരവധി അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് നെല്ലിക്ക. ഒരു ടീസ് സ്പൂണ്‍ നെല്ലിക്ക നീരില്‍ കുരമുളക് പൊടി ചേര്‍ത്ത് കിടക്കുന്നതിന് മുമ്ബ് സേവിക്കുന്നത് കിടക്കയില്‍ മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കും.

മൂത്രാശയ വ്യായാമം- മുതിര്‍ന്നവര്‍ പ്രധാനമായും ചെയ്യേണ്ട ഒന്നാണ് മൂത്രാശയ വ്യായാമം. മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കാന്‍ ഇതുകൊണ്ട് സാധിക്കും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ധാരാളം വെള്ളം കുടിക്കുക. മൂത്രമൊഴിക്കാന്‍ മുട്ടുമ്ബോള്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുക. ആദ്യം ചില പ്രശ്‌നങ്ങള്‍ തോന്നാമെങ്കിലും ദിവസങ്ങള്‍ കഴിയുമ്ബോള്‍ നിങ്ങള്‍ക്ക് മാറ്റം അറിയാം. പ്രത്യേകം പറയട്ടെ, പ്രശ്നങ്ങള്‍ ഗുരുതരമായി തോന്നുന്നുണ്ടെങ്കില്‍ ഒട്ടു വൈകാതെ ഡോക്ടറെ സമീപിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular