Friday, April 26, 2024
HomeGulfവര്‍ക്ക് പെര്‍മിറ്റ് നേടണോ: തൊഴില്‍ വൈദഗ്ധ്യ പരീക്ഷ നിര്‍ബന്ധമാക്കി കുവൈത്ത്

വര്‍ക്ക് പെര്‍മിറ്റ് നേടണോ: തൊഴില്‍ വൈദഗ്ധ്യ പരീക്ഷ നിര്‍ബന്ധമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: വര്‍ക്ക് പെര്‍മിറ്റ് നേടണമെങ്കില്‍ ഇനി തൊഴില്‍ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിര്‍ബന്ധമാണെന്ന് കുവൈത്ത്.

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഇക്കാര്യം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

അതാത് രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയാണ് എഴുത്തു പരീക്ഷ നടക്കുന്നത്. കുവൈത്തില്‍ എത്തിയതിന് ശേഷവുമാകും പ്രായോഗിക പരീക്ഷ നടത്തുക. ഇതിനായി പ്രത്യേക സ്മാര്‍ട് സംവിധാനം സജ്ജമാക്കും. പരീക്ഷണാര്‍ഥം ആദ്യഘട്ടത്തില്‍ 20 തൊഴില്‍ വിഭാഗങ്ങളിലാണ് നിയമം നടപ്പാക്കുന്നത്. പിന്നീട് മറ്റ് തസ്തികകളിലേക്കും തീരുമാനം വ്യാപിപ്പിക്കും.

അതേസമയം, വൈദഗ്ധ്യ പരിശോധനയില്‍ പരാജയപ്പെടുന്നവര്‍ക്കു രാജ്യം വിടാന്‍ മതിയായ സാവകാശം നല്‍കും. നിയമം കര്‍ശനമാക്കിയാല്‍ മതിയായ യോഗ്യതയില്ലാതെ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ക്ക് രാജ്യം വിടേണ്ടിവരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular