Thursday, March 28, 2024
HomeIndiaചീഫ് ജസ്റ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മോദിക്കെതിരെ ബിജെപി നേതാവ്

ചീഫ് ജസ്റ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മോദിക്കെതിരെ ബിജെപി നേതാവ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

ചടങ്ങില്‍ നിന്ന് മോദി വിട്ടുനില്‍ക്കുന്നത് ഭരണഘടനയെയും ഇന്ത്യന്‍ സംസ്കാരത്തെയും അവഹേളിക്കുന്നതാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍പേഴ്‌സണുമായ ജഗ്ദീപ് ധന്‍ഖര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, കിരണ്‍ റിജിജു, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു.ലളിത് തുടങ്ങിയവര്‍ പങ്കെടുത്തു.

തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ പ്രചാരണത്തിലാണ് മോദി. അതുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം. ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി ഇന്ന് രണ്ട് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular