Friday, April 26, 2024
HomeCinemaബ്ലൂ ഫിലിം നിര്‍മ്മാണം പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും

ബ്ലൂ ഫിലിം നിര്‍മ്മാണം പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും

ശ്ലീല ചിത്രത്തില്‍ യുവതി യുവാക്കളെ കബളിപ്പിച്ച്‌ അഭിനയിപ്പിച്ച കേസില്‍ ‘യെസ്മ’ എന്ന ഒ.ടി. ടി പ്ലാറ്റ്ഫോമിന്റെ നിര്‍മ്മാതാവും സംവിധായകയുമായ ലക്ഷ്മി ദീപ്തയെയും C. E. O ആയA. L. എബിസണ്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബഹുമാനപെട്ട തിരുവനന്തപുരം ജില്ല കോടതി തള്ളി ഉത്തരവായി.ഗവണ്‍മെന്റിനോടൊപ്പം കക്ഷി ചെര്‍ന്നു അസ്സല്‍ വാദി അഡ്വക്കേറ്റ് ദീപക് ട്വിങ്കിള്‍ സനല്‍ വഴി കക്ഷി ചേര്‍ന്ന് ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവിന് മുമ്ബാകെ നടത്തിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ജാമ്യ ഹര്‍ജി തള്ളി ഉത്തരവായത്.

പ്രതികള്‍ക്കെതിരെ കോവളം പോലീസ് ഇന്ത്യന്‍ പീനല്‍ കോഡ് 468 (വ്യാജ എഗ്രിമെന്‍റ് നിര്‍മ്മിക്കുക) 471 (യഥാര്‍ത്ഥമാണെന്ന് രീതിയില്‍ വ്യാജ എഗ്രിമെന്റ് ഉപയോഗിക്കുക) 420 (ചതിക്കുക വഞ്ചിക്കുകയും ചെയ്യുക)354 (സ്ത്രീയെ മാനഭംഗപെടുത്തണമെന്ന് ഉദ്ദേശത്തോടുകൂടി ബലപ്രയോഗം നടത്തുക) 354 (B)വസ്ത്രം അഴിക്കുന്നതിനു വേണ്ടി സ്ത്രീയെ ആക്രമിക്കുക,506 (ഭീഷണി പ്പെടുത്തുക )34( പരസ്പരം ഉത്സാഹികളായി പ്രവര്‍ത്തിക്കുക)എന്നീ വകുപ്പുകള്‍ ആണ് ചേര്‍ത്തത്.

ആരോപണം ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചാണ് ജില്ലാ കോടതി ജാമ്യം നിരസിച്ചത്.പ്രതികളെ ജാമ്യത്തില്‍ സ്വതന്ത്രരാക്കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.തെളിവ് ശേഖരണത്തിന് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular